ഫരീദാബാദ്: കത്തോലിക്കാ കോണ്‍ഗ്രസ് ഫരീദാബാദ് രൂപത പ്രതിനിധി സമ്മേളനം സെപ്റ്റംബർ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ബിഷപ്പ് ഹൗസിൽ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പുനസംഘടനയും കർമപദ്ധതി രൂപീകരണവും ഉണ്ടായിരിക്കും.
ജോബി നീണ്ടുകുന്നേലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കത്തോലിക്കാ കോണ്‍ഗ്രസ് രൂപത ഡയറക്ടർ റവ. ഫാ. ജോസ് വെട്ടിക്കൽ, ജോർജ് കള്ളിവയൽ, പി.ജെ. തോമസ്, ലിസി ജേക്കബ് തുടങ്ങിയവർ പ്രസംഗിക്കും. ഫരീദാബാദ് രൂപതയിലെ ഇടവകകളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
റിപ്പോർട്ട്: ജോബി നീണ്ടുകുന്നേൽ