കോപ്പൻഹേഗൻ: ശനി, ഞായർ ദിവസങ്ങൾക്കു പുറമേ എല്ലാ വെള്ളിയാഴ്ചകളും ഓഫിസ് അവധി പ്രഖ്യാപിച്ച് ഡെൻമാർക്കിലെ ഒരു മുനിസിപ്പാലിറ്റി. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള സീലാൻഡ് മുനിസിപ്പാലിറ്റി ജീവനക്കാർക്കാണ് ആഴ്ചയിൽ മൂന്നു ദിവസം അവധി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
മുന്നൂറോളം ജീവനക്കാരാണ് മുനിസിപ്പാലിറ്റിക്കുള്ളത്. മൂന്നു വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ അവധി സന്പ്രദായം നടപ്പാക്കുന്നത്. അതേസമയം, ഓഫീസ് സമയം അല്ലാത്തപ്പോഴും അവധി ദിവസങ്ങളിലും ഓഫിസിനു പുറത്ത് പൊതുജനങ്ങൾക്ക് ജീവനക്കാരുമായി ആശയ വിനിമയം നടത്താനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ജീവനക്കാർക്ക് കൂടുതൽ അവധി ദിവസങ്ങൾ നൽകുന്നതിനൊപ്പം മുനിസിപ്പാലിറ്റിയുടെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഓഫീസ് പ്രവർത്തിക്കുന്ന ദിവസങ്ങളിൽ പ്രവർത്തന സമയം 12 മണിക്കൂറായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയായിരിക്കും പ്രവർത്തനസമയം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ആഴ്ചയിൽ മൂന്നു ദിവസം അവധിയുമായി ഡാനിഷ് മുനിസിപ്പാലിറ്റി
10:34 PM Sep 17, 2019 | Deepika.com