ഹൂസ്റ്റണ്: ഹൂസ്റ്റണിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ സെപ്തംബർ സമ്മേളനം സെപ്റ്റംബർ 8 ഞായർ വൈകീട്ട് നാലിന് സ്റ്റാഫറ്ഡിലെ ദേശി ഇന്ത്യൻ റസ്റ്ററന്റിൽ ജോർജ് മണ്ണിക്കരോട്ടിന്റെ അധ്യക്ഷതയിൽ നടത്തി. സ്വാഗതപ്രസംഗത്തിൽ മണ്ണിക്കരോട്ട് അമേരിക്കയിലെങ്ങും അറിയപ്പെട്ട സാഹിത്യകാര·ാരായ ദേവരാജ് കുറുപ്പ് കാരാവള്ളിലിന്റെയും വളരെക്കാലം ഹൂസ്റ്റണിൽ താമസിച്ചശേഷം അറ്റ്ലാന്റയിൽ മാറി താമസിച്ച എസ്.കെ. പിള്ളയുടെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
തോമസ് വർഗീസ് ആയിരുന്നു സമ്മേളനത്തിന്റെ മോഡറേറ്റർ. തുടക്കമായി ദേവരാജിനെക്കുറിച്ചും എസ്.കെ. പിള്ളയെക്കുറിച്ചും അനുസ്മരണങ്ങൾ രേഖപ്പെടുത്തി. ആദ്യമായി ദേവരാജിന്റെ കേദാരമാനസം എന്ന കവിത ജി. പുത്തൻകുരിശ് ആലപിക്കുകയും അദ്ദേഹത്തേയും എസ്.കെ. പിള്ളയേയും അനുസ്മരിക്കുകയും ചെയ്തു. തുടർന്ന് സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരും നിര്യാതരായവരെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവച്ചു. അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ തീരാനിഷ്ടമായി ദേവരാജ് കുറുപ്പിന്റെയും എസ്. കെ. പിള്ളയുടെയും നിര്യാണത്തെ സദസ്യർ വിലയിരുത്തി.
തുടർന്ന് എ.സി. ജോർജ് മാധ്യമങ്ങളും വാർത്തകളും എന്ന വിഷയം അവതരിപ്പിച്ചു. നിഷ്പക്ഷവും നിർഭയവുമായ പത്രപ്രവർത്തനമാണ് ഏവരും പ്രതീക്ഷിക്കുന്നതെങ്കിലും ഇന്നത് കോർപറേഷനുകളുടെയും രാഷ്ട്രീയപ്പാർട്ടികളുടെയും കടന്നുകയറ്റത്തിൽ സാധ്യമാകുന്നില്ല. തികച്ചും അറിവു പകരുന്ന ഒരു പ്രഭാഷണമായിരുന്നു അദ്ദേഹം നടത്തിയത്.
തുടർന്ന് ’നിന്നെക്കൂടാതില്ലെല്ലോ എന്റെ ഉള്ളിൽ പൂക്കാലം’ എന്ന ഓണത്തിന്റെ ഉദ്ദേശ്യത്തിലേക്ക് വെളിച്ചം വീശുന്ന ലേഖനം നൈനാൻ മാത്തുള്ള അവതരിപ്പിച്ചു. ഓണത്തിന്റെ അന്തസാരങ്ങൾ ലളിതമായും ഹൃസ്വമായും എന്നാൽ ഹൃദ്യമായി അദ്ദേഹം അവതരിപ്പിച്ചു.
പൊതുചർച്ചയിൽ പൊന്നു പിള്ള, നൈനാൻ മാത്തുള്ള, ചാക്കോ മുട്ടുങ്കൽ, തോമസ് തയ്യിൽ, ടോം വിരിപ്പൻ, തോമസ് വർഗീസ്, ജോസഫ് തച്ചാറ, ജോസഫ് പൊന്നോലി, ടി.എൻ. സാമുവൽ, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് മുതലായവർ പങ്കെടുത്തു. പൊന്നു പിള്ള ഏവർക്കും കൃതഞ്ജത രേഖപ്പെടുത്തി. അടുത്ത സമ്മേളനം ഒക്ടോബർ 13 രണ്ടാം ഞായറാഴ്ച നടക്കുന്നതാണ്.
മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങൾക്ക്:
മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net),
ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950,
ജി. പുത്തൻകുരിശ് (സെക്രട്ടറി) 281 773 1217
റിപ്പോർട്ട്: ജോർജ് മണ്ണിക്കരോട്ട്