ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഒരുക്കിയ ഓണ സദ്യയുണ്ണാൻ ഡൽഹി ഉപ മുഖ്യ മന്ത്രി മനീഷ് സിസോദിയയും എത്തി. ഓണാഘോഷത്തോടനുബന്ധിച്ച് മയൂർ വിഹാർ ഫേസ് 2-ലെ എ-പോക്കറ്റിലുള്ള പ്രാചീൻ ശിവാലയയിൽ, മയൂർ വിഹാർ ഫേസ്-2 ശാഖയുടെ ഓണ സദ്യ ഉണ്ണുവാനും ആശംസകൾ അറിയിക്കുവാനുമാണ് ഉപമുഖ്യ മന്ത്രി ഇക്കൊല്ലവും എത്തിയത്.
ചടങ്ങ് ഉച്ചക്ക് 12 മണിക്ക് ഡിഎംഎ. ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ, ഡിഎംഎ കേന്ദ്രക്കമ്മിറ്റി വൈസ് പ്രസിഡന്റ് സി.കേശവൻ കുട്ടി, അഡീഷണൽ ജനറൽ സെക്രട്ടറി കെ.പി. ഹരീന്ദ്രൻ ആചാരി, ജോയിന്റ് ട്രെഷറർ കെ.ജെ. ടോണി, കാനിങ് റോഡ് കേരളാ സ്കൂൾ പ്രിൻസിപ്പാൾ കെ.ജി. ഹരികുമാർ, ഏരിയ ചെയർമാൻ കെ.വി. മുരളീധരൻ, സെക്രട്ടറി എ. മുരളീധരൻ, ഓണം കണ്‍വീനർ വി.ഡി. ജോസ്, കൾച്ചറൽ കണ്‍വീനർ വി.കെ. ചന്ദ്രൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
ഏരിയയിലെ ഗായികാ ഗായക·ാർ അവതരിപ്പിച്ച ഗാനമേളയും കുട്ടികളുടെ വിവിധ കലാമൽസരങ്ങളും ഓണ സദ്യയോടൊപ്പം ഉണ്ടായിരുന്നു. ഓണസദ്യക്ക് ശേഷം ഏരിയയിലെ വനിതകൾ ഒരുക്കിയ പൂക്കളവും സന്ദർശിച്ചാണ് സിസോദിയ മടങ്ങിയത്.
റിപ്പോർട്ട്: പി.എൻ. ഷാജി