ഷുവൈഖ് : ലുലു ഷുവൈഖ് ശാഖയിൽ ഓണം ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു. കാഴ്ചക്കാരുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായ പൂക്കള മത്സരത്തിൽ ആദ്യ മൂന്ന് വിജയികൾക്കായി യഥാക്രമം 50, 75, 100 ദിനാർ കാഷ് പ്രൈസുകൾ നൽകി.
ഓണത്തോട് അനുബന്ധിച്ച് മൂന്നു ദിവസവും വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. വൈകീട്ട് നടന്ന കലാ സാംസ്കാരിക സംഗമത്തിൽ ചെണ്ടമേളവും പുലിക്കളിയും ആഘോഷത്തിന് ആവേശം പകർന്നു. മാവേലിയുടെ എഴുന്നള്ളത്ത് കരഘോഷത്തോടെയാണ് കാണികൾ വരവേറ്റത്. മലയാളി തനിമ വിളിച്ചോതിയ നിരവധി കലാപരിപാടികളും അരങ്ങേറി.
റിപ്പോർട്ട്: സലിം കോട്ടയിൽ