ന്യൂഡൽഹി: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അധിക്രമക്കേസുകളിൽ അടുത്ത നാളുകളിലായി വൻവർധനവാണ് ഉണ്ടായിട്ടുള്ളതെന്ന് സിക്കിം ഹൈക്കോടതിയുടെ മുൻ ചീഫ് ജസ്റ്റിസും മുൻ കേരള ലോകായുക്തയുമായിരുന്ന ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്.
മറ്റു സംസ്ഥാങ്ങളെ അപേക്ഷിച്ചു കേരളത്തിൽ പോക്സോ നിയമപ്രകാരം കുട്ടികൾക്കെതിരെയുള്ള ലൈംഗിക അധിക്രമക്കേസുകളിൽ വൻവർധനവാണെന്നും, സർക്കാരും, ഇവിടുത്തെ നിയമ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീം കോടതി അഭിഭാഷകനായ ജോസ് എബ്രാഹവും, ഡോ. സണ്ണി ജോസഫ് രചിച്ചു പൈഡിയ ബുക്ക്സ് പ്രസിദ്ധീകരിച്ച "Sexual Abuse of Children: A Guide for Caring Adults" എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ജുഡീഷ്യൽ അംഗം ജഡ്ജ് പി. മോഹനദാസ് പ്രസ്തുത ചടങ്ങിൽ ആദ്യപതി ഏറ്റുവാങ്ങി. അഡ്വ. ഡി.ബി ബിനു, ഡോ. ബിൻസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്