+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ കുവൈറ്റില്‍

കുവൈറ്റ് സിറ്റി : ഔദ്യോഗിക സന്ദര്‍ശ്ശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ കുവൈത്തില്‍ എത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ മന്ത്രിയെ എംബസ്സി അധികൃതരും ഭാരതീയ പ്രവാസി പരിഷത്ത
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ കുവൈറ്റില്‍
കുവൈറ്റ് സിറ്റി : ഔദ്യോഗിക സന്ദര്‍ശ്ശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ കുവൈത്തില്‍ എത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ മന്ത്രിയെ എംബസ്സി അധികൃതരും ഭാരതീയ പ്രവാസി പരിഷത്ത് പ്രവര്‍ത്തകരും ചേര്‍ന്ന് ഊഷ്മളമായ സ്വീകരണം നല്‍കി.

ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന അഭയകേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി എത്രയും വേഗം നാട്ടില്‍ പോകുവാനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ഉറപ്പ് നല്‍കി. വൈകീട്ട് സാല്‍മിയ മില്ലേനിയം ഹോട്ടലില്‍ ആയിരത്തിലേറെ വരുന്ന ഇന്ത്യന്‍ സമൂഹവുമായി സംവദിച്ചു.

എഞ്ചിനീയര്‍മ്മാര്‍ നേരിടുന്ന സര്‍ട്ടിഫിക്കേറ്റ് അറ്റസ്റ്റേഷന്‍ പ്രയാസങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ടിയ നടപടികള്‍ സ്വീകരിക്കുമെന്നും ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റും നര്‍സ്സിംഗ് റിക്രൂട്ട്മന്റും സര്‍ക്കാര്‍ സംവിധാനത്തിലൂടെ മാത്രമായി നിയന്ത്രിക്കുമെന്നും വി.മുരളീധരന്‍ അറിയിച്ചു. സന്ദര്‍ശ്ശനത്തിന്റെ ഭാഗമായി കുവൈത്ത് വിദേശകാര്യ മന്ത്രിയുമായും മറ്റ് സര്‍ക്കാര്‍ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍