+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നജഫ്‌ഗഡ് ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല 20 ന്

ന്യൂ ഡൽഹി: നജഫ്‌ഗഡ് ചോറ്റാനിക്കര ശ്രീഭഗവതി ക്ഷേത്രത്തിൽ മാസം തോറും കാർത്തിക നക്ഷത്രത്തിൽ നടത്തിവരുന്ന കാർത്തിക പൊങ്കാല അടുത്ത സെപ്റ്റംബർ 20ന് (വെള്ളി) നടക്കും.രാവിലെ 5.30ന് നിർമാല്യ ദർശനം. തുടർന
നജഫ്‌ഗഡ് ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല  20 ന്
ന്യൂ ഡൽഹി: നജഫ്‌ഗഡ് ചോറ്റാനിക്കര ശ്രീഭഗവതി ക്ഷേത്രത്തിൽ മാസം തോറും കാർത്തിക നക്ഷത്രത്തിൽ നടത്തിവരുന്ന കാർത്തിക പൊങ്കാല അടുത്ത സെപ്റ്റംബർ 20ന് (വെള്ളി) നടക്കും.

രാവിലെ 5.30-ന് നിർമാല്യ ദർശനം. തുടർന്നു ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനിയുടെ കാർമികത്വത്തിൽ രാവിലെ 8:30-ന് ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരും.

പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: ഉണ്ണിപ്പിള്ള (ക്ഷേത്ര മനേജർ) 9354984525, സി. കൃഷ്ണകുമാർ (ജനറൽ സെക്രട്ടറി) 8800552070.

റിപ്പോർട്ട്:പി.എൻ. ഷാജി