+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തുളസി ഗബാർഡ് ഗർഭചിദ്രത്തെ ഒരു പരിധിവരെ എതിർക്കുന്ന ആദ്യ ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥി

ഹവായ് : ഗർഭചിദ്രത്തെ പൂർണമായും അല്ലെങ്കിലും ഒരു പരിധിവരെ എതിർക്കുന്ന ആദ്യ ഡമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥി ആണ് തുളസി ഗബാർഡ് എന്ന് അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ ഡേവ് റൂബിൻ. അടുത്തിടെ ന
തുളസി ഗബാർഡ് ഗർഭചിദ്രത്തെ ഒരു പരിധിവരെ എതിർക്കുന്ന ആദ്യ ഡെമോക്രാറ്റിക് പ്രസിഡന്‍റ്  സ്ഥാനാർഥി
ഹവായ് : ഗർഭചിദ്രത്തെ പൂർണമായും അല്ലെങ്കിലും ഒരു പരിധിവരെ എതിർക്കുന്ന ആദ്യ ഡമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥി ആണ് തുളസി ഗബാർഡ് എന്ന് അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ ഡേവ് റൂബിൻ. അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിലാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.

കു‍ഞ്ഞിന്‍റെ പൂർണ വളർച്ചയെത്തുന്ന സമയത്തു (തേർഡ് ട്രൈ മിസ്റ്റർ) ഗർഭചിദ്രം നടത്തുന്നതിനെ ഒരുവിധത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് തുളസി വ്യക്തമാക്കി.മാതാവിന്‍റെ ജീവന് ഭീഷണിയാകുകയാണെങ്കിൽ ഗർഭചിദ്രം നടത്തുന്നതിൽ തെറ്റില്ലെന്ന അഭിപ്രായമാണ് തുളസിക്കുള്ളത്. ഇന്നു നടന്ന ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ ഡിബേറ്റിൽ പങ്കെടുക്കുന്നതിൽ നിന്നും തുളസിയെ മാറ്റിയിരുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള പോരാട്ടത്തിൽ നിന്നും ഇതുവരെ പിന്മാറിയിട്ടില്ലെന്നും തുളസി വെളിപ്പെടുത്തി. തുളസി ഗബാർഡിന്‍റെ ഗർഭചിദ്രത്തോടുള്ള നിലപാടിനെ കുറിച്ച് ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥികൾ എങ്ങനെ പ്രതികരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കാത്തിരിക്കുന്നത്.

ഹവായ് രാഷ്ട്രീയത്തിൽ സജീവമാകുമ്പോൾ തുളസി ഗബാർഡ് പ്രൊ ലൈഫിന് അനുകൂലമായി ശക്തമായ പ്രചാരണം നടത്തിയിരുന്നു. കോൺഗ്രസിലെ അംഗം ആയതോടെ ഗർഭചിദ്രത്തിന് ഫെഡറൽ ഫണ്ട് അനുവദിക്കണമെന്നാവശ്യം ഉയർത്തി രംഗത്തെത്തി. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സാധ്യത നഷ്ടപ്പെട്ട അവസ്ഥയിലാണിപ്പോൾ തുളസി.

റിപ്പോർട്ട്: പി.പി. ചെറിയാൻ