രണ്ടാം ശനിയാഴ്ച സെഹിയോൻ യുകെ ഒരുക്കുന്ന പ്രത്യേക ടീൻസ് കിംഗ്ഡം കൺവൻഷൻ

05:26 PM Sep 12, 2019 | Deepika.com
ബെർമിംഗ്ഹാം: വ്യക്തി ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായിമാറിയ മൊബൈൽ ഫോൺ , കമ്പ്യൂട്ടർ വഴിയായുള്ള സോഷ്യൽമീഡിയ ഉപയോഗത്തിലെ നന്മ തിന്മകളെ പ്രദിപാതിക്കുന്ന പ്രത്യേക ക്ലാസുകളുമായി ഫാ.സോജി ഓലിക്കലിന്‍റെ നേതൃത്വത്തിൽ സെപ്റ്റംബർ 14 ന് (ശനി) ബെർമിംഗ്ഹാം ബഥേൽ സെന്‍ററിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവൻഷനിൽ ടീനേജുകാർക്കായി പ്രത്യേക ടീൻസ് കിംഗ്ഡം കൺവൻഷൻ.

കുട്ടികൾക്ക് കുമ്പസാരിക്കുവാനും സ്പിരിച്വൽ ഷെയറിംഗിനും സൗകര്യമുണ്ടായിരിക്കും. കുട്ടികൾ നിർബന്ധമായും ബൈബിൾ കൊണ്ടുവരേണ്ടതാണ് .

മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അദ്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിംഗ് വേഡ് ഒഫ്‌ ഗോഡ്, ഇന്‍ററാക്റ്റീവ് സെഷൻസ് , കുമ്പസാരം ,സ്പിരിച്വൽ ഷെയറിംഗ് എന്നിവയും കൺവൻഷന്‍റെ ഭാഗമായിരിക്കും.

കിംഗ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു ." ലിറ്റിൽ ഇവാഞ്ചലിസ്റ്റ് എന്ന മാസികയും ഇളം മനസുകളെ യേശുവിൽ ഐക്യപ്പെടുത്തുന്നു. പുതിയ ലക്കം ഇത്തവണ ലഭ്യമാണ് .

വിലാസം: ബഥേൽ കൺവൻഷൻ സെന്‍റർ, കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച്, ബർമിംഗ്ഹാം .( Near J1 of the M5 B70 7JW).

വിവരങ്ങൾക്ക്: ജോൺസൺ ‭07506 810177‬, അനീഷ്.07760254700, ബിജുമോൻമാത്യു.07515368239.

റിപ്പോർട്ട്: ബാബു ജോസഫ്