+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡഗ്ലസ് ജോസഫിന് ബിംസ് എക്സലൻസ് അവാർഡ്

ദുബായ്: ബ്രില്ല്യൻസ് എഡ്യൂക്കേഷൻ ഗ്രൂപ്പിന്‍റെ 2019 ലെ അക്കാഡമിക്എക്സലൻസ് അവാർഡിന് മോട്ടിവേഷണൽ സ്‌പീക്കറും എഴുത്തുകാരനുംഅധ്യാപകനുമായ ഡഗ്ലസ് ജോസഫിനെ തിരഞ്ഞെടുത്തു.വിദ്യാഭ്യാസ രംഗത്തെ ക്രിയാത്മകമായ
ഡഗ്ലസ് ജോസഫിന് ബിംസ് എക്സലൻസ് അവാർഡ്
ദുബായ്: ബ്രില്ല്യൻസ് എഡ്യൂക്കേഷൻ ഗ്രൂപ്പിന്‍റെ 2019 ലെ അക്കാഡമിക്
എക്സലൻസ് അവാർഡിന് മോട്ടിവേഷണൽ സ്‌പീക്കറും എഴുത്തുകാരനും
അധ്യാപകനുമായ ഡഗ്ലസ് ജോസഫിനെ തിരഞ്ഞെടുത്തു.വിദ്യാഭ്യാസ രംഗത്തെ ക്രിയാത്മകമായ സംഭാവനകളെ മാനിച്ചാണ് അവാർഡ്.

കരിയർ ഗൈഡൻസ്, വിദ്യാർഥികളുടെ പഠന വൈകല്യങ്ങൾ, പേരന്‍റിംഗ്
തുടങ്ങിയ വിഷയങ്ങളിൽ നിരവധി സെമിനാറുകളും മോട്ടിവേഷണൽ
ക്ലാസുകളും ഡഗ്ളസ് നടത്തി വരുന്നു. വിദ്യാഭ്യാസ സംബന്ധിയായി അനവധി
ലേഖനങ്ങൾ ഇംഗ്ലീഷ്, മലയാളം പത്ര മാസികകളിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്.
മാസ്റ്റർമൈൻഡ്, കൈരളി ഇന്‍റർ സ്കൂൾ ക്വിസ് തുടങ്ങിയവയിൽ ക്വിസ്
മാസ്റ്ററായിരുന്നു. ഫുജൈറ ഔർ ഓൺ ഇംഗ്ലീഷ് സ്കൂൾ അധ്യാപകനാണ്.

ഫുജൈറ ബിസിനസ് ക്ലബിൽ നടന്ന ബ്രില്ല്യൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
മാനേജ്‌മന്റ് സ്റ്റഡീസ് ( ബിംസ് കോളജ് ) ബിരുദദാന സമ്മേളനത്തിൽ
ഫുജൈറ ഫ്രീ സോൺ അതോറിറ്റി ഡയറക്ടർ ജനറൽ ഷെരീഫ് ഹബീബ് അൽ
അവാധി അവാർഡ് സമ്മാനിച്ചു.

മലേഷ്യ ലിങ്കൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. അമിയ ബൗമിക്, ബ്രില്ല്യൻസ് എഡ്യൂക്കേഷൻ അക്കാഡമിക് ഡയറക്ടർ പ്രഫ. അൻസാരി ഇബ്രാഹിം, ഓപ്പറേഷൻസ് ഡയറക്ടർ എൻ.എസ്. അജിത്, ഫാക്കൽറ്റി അംഗങ്ങളായ ഡോ. കണ്ണൻ മുത്തുകുമാർ, അബ്ദുൾ
ഷുക്കൂർ, മദീഹ നയബ്‌ എന്നിവർ പ്രസംഗിച്ചു.