+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുമ്മനം രാജശേഖരൻ ലോസ് ആഞ്ചലസ്‌ സന്ദർശിച്ചു

ലോസ് ആഞ്ചലസ് : മിസോറം മുൻ ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്‍റെ മൂന്നുദിവസം നീണ്ടുനിന്ന ലോസ് ആഞ്ചലസ് സന്ദർശനം പൂർത്തിയായി. സെപ്റ്റംബർ 5 ന് ലോസ് ആഞ്ചലസിലെത്തിയ അദ്ദേഹത്തെ മലയാളി അസോസിയേഷനായ
കുമ്മനം രാജശേഖരൻ ലോസ് ആഞ്ചലസ്‌ സന്ദർശിച്ചു
ലോസ് ആഞ്ചലസ് : മിസോറം മുൻ ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്‍റെ മൂന്നുദിവസം നീണ്ടുനിന്ന ലോസ് ആഞ്ചലസ് സന്ദർശനം പൂർത്തിയായി. സെപ്റ്റംബർ 5 ന് ലോസ് ആഞ്ചലസിലെത്തിയ അദ്ദേഹത്തെ മലയാളി അസോസിയേഷനായ "ഓം' ന്‍റെ ഭാരവാഹികൾ സ്വീകരിച്ചു. തുടർന്നു ഹോളിവുഡിലെ വേദാന്ത സൊസൈറ്റി സന്ദർശിച്ചു ശ്രീരാമകൃഷ്ണ മിഷന്‍റെ അമേരിക്കയിലെ പ്രവർത്തങ്ങളെക്കുറിച്ചു മനസിലാക്കി. സ്വാമി സർവവേദാനന്ദയുടെയും സ്വാമി സത്യമായാനന്ദ യുടെയും നേതൃത്വത്തിൽ സ്വാമിമാർ ആശ്രമത്തിന്‍റെ ചരിത്രവും പ്രവർത്തനവും വിവരിച്ചു.

സെപ്റ്റംബർ ആറിന് സാൻഡി യാഗോയിലെ ജനിതക ഗവേഷണ സ്ഥാപനമായ ഇല്യൂമിന സന്ദർശിച്ച കുമ്മനം, ജനിതക ഗവേഷണത്തിൽ കേരളത്തിനു പ്രയോജനപ്പെടുന്ന സംയുക്ത സംരഭങ്ങൾക്കു തുടക്കമിട്ടു. അവിടത്തെ കേരള കൾച്ചറൽ ആൻഡ് ലിറ്റററി ക്ലബ് സംഘടിപ്പിച്ച മലയാളി സംഗമത്തിൽ പ്രവാസികളുമായി സംവദിച്ചു.

ഏഴിനു രാവിലെ ഇർവൈനിലെ കലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ട്രാൻസ്പോർട്ടേഷൻ എൻജിനിയറിംഗ് വിഭാഗം സന്ദർശിച്ചു വിദഗ്ധരുമായി ചർച്ച നടത്തി. മേധാവിയും മലയാളിയുമായ പ്രഫ. ജയകൃഷ്ണൻ പ്രശ്നങ്ങളെ പ്രായോഗികമായി സമീപിച്ചുകൊണ്ടു കേരളത്തിനു സ്വീകാര്യമായ റോഡ് ട്രാസ്പോർട്ടേഷൻ മാതൃകകൾ വിശദീകരിച്ചു. പിന്നീട് പസദീനയിലെ വിവേകാനന്ദ ഗൃഹം സന്ദർശിച്ച ശേഷം 'കല' ഒരുക്കിയ ഓണാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്ത്‌ ഓണ സന്ദേശം നൽകി.

വൈകുന്നേരം ഇർവൈനിൽ പ്രവാസി ഭാരതീയരുടെ സംഗമത്തിൽ സംസാരിച്ച അദ്ദേഹം കേരളത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളിൽ താൻ നടത്തുന്നപ്രവർത്തനങ്ങൾ വിശദീകരിച്ചു. കുട്ടികളടക്കമുള്ള ശ്രോതാക്കളുടെ ചോദ്യങ്ങൾക്കു ഉത്തരം നൽകാനും അദ്ദേഹം സമയം കണ്ടെത്തി.

സന്ദർശനം വിജയിപ്പിക്കുന്നതിന് സഹകരിച്ച എല്ലാവർക്കും രവി വെള്ളത്തിരി, രാംദാസ് പിള്ള, വിനോദ് ബാഹുലേയൻ എന്നിവർ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സാൻഡി പ്രസാദ്