+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രവാസികൾ എന്നും നാടിനു വേണ്ടി നിൽക്കുന്നവർ: രമേശ്‌ ചെന്നിത്തല.

ഹരിപ്പാട് : പ്രവാസികൾ എന്നും ജന്മനാടിനുവേണ്ടി നില കൊള്ളുന്നവർ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അഭിപ്രായപ്പെട്ടു. കുവൈത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ നേ
പ്രവാസികൾ എന്നും നാടിനു വേണ്ടി നിൽക്കുന്നവർ: രമേശ്‌ ചെന്നിത്തല.
ഹരിപ്പാട് : പ്രവാസികൾ എന്നും ജന്മനാടിനുവേണ്ടി നില കൊള്ളുന്നവർ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അഭിപ്രായപ്പെട്ടു. കുവൈത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ നേതൃത്വം നൽകിയ വിദ്യാഭ്യാസ ധന സഹായ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയിൽ പ്രവാസികളുടെ സംഭാവനയെ അദ്ദേഹം പ്രകീർത്തിച്ചു. വലിയ ശമ്പളക്കാർ അല്ലാത്ത സാധരണ ആളുകളുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കഴിഞ്ഞ നാലു വര്ഷങ്ങളായി പത്താം ക്ലാസിൽ ഉന്നത വിജയം നേടുന്ന പാവപ്പെട്ട കുട്ടികൾക്ക് നടത്തി വരുന്ന വിദ്യാഭ്യാസ ധന സഹായം എല്ലാ പ്രവാസി സംഘടനകൾക്കും ഒരു മാതൃക ആണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ആലപ്പുഴ ജില്ലയിൽ ആറു താലൂക്കുകളിൽ നിന്നായി പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ 50 കുട്ടികൾക്ക് 10,000 രൂപ വീതമാണ് ധന സഹായം നൽകിയത്. ദേശീയ അടിസ്ഥാനത്തിൽ നടന്ന ഡ്രാഗൺ ബോട്ട് റൈസിൽ കേരളത്തിനുവേണ്ടി 3 സ്വർണം നേടിയ മീനാക്ഷിയെ ചടങ്ങിൽ പ്രതിപക്ഷ നേതാവ് ആദരച്ചു. സത്യസന്ധതയ്ക്കുള്ള അവാർഡ് നേടിയ അൽ ഫാദിക്ക് നിസാറിനും ഭഗവത് ഗീതയിലെ ഒരു അധ്യായത്തിലെ മുഴുവൻ ശ്ലോകങ്ങളും കാണാതെ ചൊല്ലിയ അവന്തികക്കും അജപാക്‌ പുരസ്‌കാരം രമേശ്‌ ചെന്നിത്തല സമ്മാനിച്ചു.

അജപാക്‌ പ്രസിഡന്‍റ് രാജീവ്‌ നടുവിലെമുറി അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗാന രചയിതാവ് വയലാർ ശരത്ചന്ദ്രവർമ മുഖ്യാതിഥി ആയിരുന്നു. മുൻ എംഎൽഎ പി.സി. വിഷ്ണുനാഥ്, ജില്ലാ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് ജോൺ തോമസ്, ഹരിപ്പാട് മുനിസിപ്പൽ ചെയർപേഴ്സൺ വിജയമ്മ, കെ.എം രാജു, കെ.കെ. രാമകൃഷ്ണൻ, ബാബു രാജ്, രാജലക്ഷ്മി അമ്മ, അഡ്വ: ജോർജ് തോമസ്, സണ്ണി പത്തിചിറ, ജോൺസൺ പാണ്ടനാട്, ലിബു പായിപ്പാടൻ, ഇന്ദിര ചന്ദ്രബാബു, ഫിലിപ്പ് തോമസ് എന്നിവർ സംസാരിച്ചു. ജനറൽ കോഓർഡിനേറ്റർ ബിനോയ്‌ ചന്ദ്രൻ സ്വാഗതവും ട്രഷറർ കുര്യൻ തോമസ് നന്ദിയും പറഞ്ഞു. ആലപ്പുഴ എംപി എ.എം ആരിഫ് ആശംസകൾ നേർന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ