ജിദ്ദ: ഒഐസിസി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റിയുടെ പ്രളയ ദുരിത ബാധിതർക്കുള്ള സഹായം ഞായറാഴ്ച രാവിലെ 10ന് പോത്തുകല്ലിൽ ഉദ്ഘാടനം ചെയ്യുമെന്ന് റീജണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ പറഞ്ഞു.
നിലന്പൂരിനടുത്ത കവളകല്ല്, പാതാർ മേഖയിലുള്ള 200 ഓളം കുടുംബങ്ങൾക്കാണ് ആദ്യ സഹായം നൽകുന്നത്. ജവാഹർ ഭാരതി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ, മലപ്പുറം ഡിസിസി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ്, സംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, കെഎസ് യു മുൻ സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ്, എടക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുഗതൻ മാസ്റ്റർ, ഒഐസിസി ഭാരവാഹികളായ റഷീദ് കൊളത്തറ, പാപ്പറ്റ കുഞ്ഞിമുഹമ്മദ്, ,സാക്കിർ ഹുസൈൻ എടവണ്ണ തുടങ്ങിയവർ പങ്കെടുക്കും.
അവശ്യ സാധനങ്ങളും മരുന്നുകളും സൂപ്പർ മാർക്കറ്റിൽ നിന്നും ലഭിക്കുന്നതിനുള്ള കൂപ്പണുകളാണ് വിതരണം ചെയ്യുന്നതെന്ന് മുനീർ പറഞ്ഞു.
ആലോചന യോഗത്തിൽ പ്രളയ സഹായ സമതി ചീഫ് കോഓർഡിനേറ്റർ അലി തേക്കുതോട്, ജോഷി വർഗീസ്, കരീം മണ്ണാർക്കാട്, ഇസ്മായിൽ കൂരിപൊയിൽ, ശാക്കിർ കോടശ്ശേരി , ടി കെ. അഷറഫ്, ശ്രീജിത്ത് കണ്ണൂർ, റഫീഖ് മൂസ ഇരിക്കൂർ, ഹാഷിം കോഴിക്കോട്, ഷമീർ നദവി എന്നിവർ സംസംബന്ധിച്ചു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ