+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ടാമത് ബിൻ മൂസ സമ്മർ സോക്കർ ടൂർണമെന്‍റ് ആര്‍ടിസി ദുബായ് ജേതാക്കൾ

ദുബായ്‌: പ്രവാസലോകത്തെ ഫുട്ബോൾ പ്രേമികൾക്ക്‌ ഗ്രഹാതുരമായ ഫുട്ബോൾ വിരുന്നൊരുകി ബിന്‍ മൂസ ഗ്രൂപ്പ് യുഎഇ സംഘടിപ്പിച്ച രണ്ടാമത്‌ ബിൻ മൂസ സമ്മർ സോക്കർ ടൂർണമെന്‍റിൽ ആര്‍ടിസി ദുബായ് ജേതാക്കളായി. ഇന്ത്യയ
രണ്ടാമത്  ബിൻ മൂസ സമ്മർ സോക്കർ ടൂർണമെന്‍റ് ആര്‍ടിസി ദുബായ് ജേതാക്കൾ
ദുബായ്‌: പ്രവാസലോകത്തെ ഫുട്ബോൾ പ്രേമികൾക്ക്‌ ഗ്രഹാതുരമായ ഫുട്ബോൾ വിരുന്നൊരുകി ബിന്‍ മൂസ ഗ്രൂപ്പ് യുഎഇ സംഘടിപ്പിച്ച രണ്ടാമത്‌ ബിൻ മൂസ സമ്മർ സോക്കർ ടൂർണമെന്‍റിൽ ആര്‍ടിസി ദുബായ് ജേതാക്കളായി.

ഇന്ത്യയിലെ പ്രഗൽഭരായ കളിക്കാരെ അണിനിരത്തികൊണ്ട്‌ യുഎഇ ലെ പ്രഗൽഭരായ 24 ടീമുകൾ പങ്കെടുത്ത ആവേശകരമായ കലാശപോരാട്ടത്തിൽ ടൈ-ബ്രേക്കറിൽ അബു ഹൈൽ യുണൈറ്റഡിനെ പരാജയപ്പെടുത്തിയാണ് ആര്‍ടിസി ദുബായ് ചാമ്പ്യന്മാരായത്.

ആദ്യ സെമിയിൽ തുല്യ ശക്തികളായ കൈരളി എഫ്സി യും ആര്‍ടിസി ദുബായും തമ്മിൽ നടന്ന മത്സരത്തിൽ കൈരളി എഫ്സി യെ തകർത്ത്‌ ആര്‍ടിസി ദുബായ് കലാശപോരാട്ടത്തിന്‌ ഇടം നേടി. രണ്ടാം സെമിയിൽ വമ്പന്മാരെ മലർത്തി അടിച്ച് വന്ന എഫ്‌.ജെ കരീബിയൻസും അബു ഹൈൽ യുണൈറ്റഡും മാറ്റുരച്ചപ്പോൾ കരുത്തരായ എഫ്‌ജെ കരീബിയൻസിനെ മറികടന്ന് അബു ഹൈൽ യുണൈറ്റഡ്‌ കലാശപോരാട്ടത്തിന്‌ അർഹരായി.

ജേതാക്കൾക്കുള്ള ട്രോഫിയും കാഷ് അവാർഡും അജ്മാസ്‌ ബഷീർ നൽകി. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി അബീർ അൽനൂർ ഗ്രൂപ്പ് മാർക്കറ്റിംഗ്‌ മാനേജർ നസീഫ്‌ നൽകി ഫസ്റ്റ്‌‌ റണ്ണർ അപ്പിനുള്ള ട്രോഫി മൻസൂർ മുത്തേടത്ത്‌ കൈമാറി.

ടൂർണമെന്‍റലെ ഫസ്റ്റ്‌ റണ്ണർ അപ്പ്‌ ആയി എഫ്‌ജെ കരീബിയൻസും സെക്കന്‍റ് റണ്ണർ അപ്പ്‌ കൈരളി എഫ്സിയും നേടി. മികച്ച കളിക്കാരനായി ആര്‍.ടി.സി ദുബായുടെ ഹർഷാദും ബെസ്റ്റ്‌ കീപ്പർ ആയി ആര്‍.ടി.സി ദുബായുടെ നസീബും ബെസ്റ്റ്‌ ഡിഫഡര്‍ ആയി അബു ഹൈൽ യുണൈറ്റഡിന്‍റെ സയിദും അർഹരായി. ദേര എഫ്സി ഷഫീഖ്, ബാസിത്ത്‌ , ഫൈസൽ ഷുഹൈബ്‌, മരക്കാർ ഹാജി,മുൻ ഫുട്ബോള്‍ താരം ഹമീദ്‌ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ