സഭയോടൊന്നു ചേര്‍ന്നു പുതു തലമുറയ്ക്ക് വിശ്വാസ പരിശീലനം നല്‍കേണ്ടത് മാതാപിതാക്കളുടെയും വിശ്വാസ പരിശീലകരുടെയും ഏറ്റവും വലിയ കടമയും ഉത്തരവാദിത്വവും ആണെന്നുള്ള കാര്യം ആരും വിസ്മരിക്കരുതെന്നും, തങ്ങളെ ദൈവം ഭരമേല്പിച്ചിരിക്കുന്ന ഈ ഉത്തരവാദിത്വം പൂര്‍ണമായും ദൈവ ഹിതത്തിനു വിധേയമായി നിര്‍വഹിക്കുവാന്‍ എല്ലാവരും തയാറാകണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അഭിവന്ദ്യ പിതാവ് ഉത്ബോധിപ്പിച്ചു .
സണ്‍ഡേ സ്കൂള്‍ ഹെഡ് ടീച്ചര്‍ ഡെന്ന ഫ്രാന്‍സിസ്, ഡെപ്യൂട്ടി ഹെഡ് ടീച്ചര്‍മാരായ സൂസന് സാജന് , റിയ ജോസി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ഇടവകയിലെ മുഴുവന്‍ കുട്ടികളും , വിശ്വാസ പരിശീലകരും മാതാപിതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.
റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍