ബർലിൻ: ജർമനിയിലെ സൂപ്പർമാർക്കറ്റുകൾ ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്നും പ്ലാസ്റ്റിക് ബാഗുകൾ പൂർണമായും നിരോധിക്കാൻ ഫെഡറൽ സർക്കാർ നിയമം കൊണ്ടുവരുന്നു. 2020 മുതലാവും നിരോധനം നടപ്പാക്കുക. നിയമം ലംഘിച്ചാൽ 100,000 യൂറോ വരെ പിഴ ഈടാക്കുമെന്നാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നത്.
പരിസ്ഥിതി മന്ത്രി സ്വെൻയ ഷുൾസ് (എസ്പിഡി) ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണ അനുബന്ധ ബിൽ അവതരിപ്പിച്ചുകഴിഞ്ഞു. ഇതനുസരിച്ച്, റീട്ടെയിൽ മേഖലയിലെ പ്ലാസ്റ്റിക് ബാഗുകൾ (ബയോ അധിഷ്ഠിതവും ജൈവ നശീകരണവും) 2020 ന്റെ ആദ്യ പകുതിയിൽ 2020 മുതൽ പ്രയോഗികതയിൽ കൊണ്ടുവരികയും അതിനു ശേഷം പൂർണ്ണ നിരോധനവുമാണ് നടപ്പിലാക്കുക. ആദ്യഘട്ടത്തിൽ ലഭ്യമായ ലൈറ്റ് പ്ലാസ്റ്റിക് കാരിയർ ബാഗുകൾ വിപണിയിൽ സ്ഥാപിക്കുന്നതിനുംന്ധ ശേഷിക്കുന്ന സ്റ്റോക്കുകൾ കുറയ്ക്കുന്നതിനുമാണ് ആറുമാസത്തെ ഒരു പരിവർത്തന കാലയളവ് നൽകുന്നത്.
എന്നാൽ നേർത്ത ബാഗുകളിൽ പായ്ക്ക് ചെയ്തുവരുന്ന ഫ്രൂട്ട് ഉൾപ്പെടുന്ന കാരിയറുകൾക്ക ഇതിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. (15 മൈക്രോമീറ്ററിൽ താഴെയുള്ള കനമുള്ള വളരെ ഭാരം കുറഞ്ഞ പ്ലാസ്റ്റിക് കാരിയർ ബാഗുകൾ). എന്നാൽ സൂപ്പർമാർക്കറ്റുകളിൽ വാഗ്ദാനം ചെയ്യുന്നതുപോലെ ശക്തമായ കാരിയർ ബാഗുകളും(വീണ്ടും ഉപയോഗിയ്ക്കാവുന്നവ) അനുവദനീയമാണ്.
മെർക്കലിന്റെ ഗ്രോക്കോ മുന്നണി സർക്കാരിന്റെ കാലാവസ്ഥാ പരിരക്ഷണ പദ്ധതിപ്രകാരമാണ് നിയമം നടപ്പിലാക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് 2020 മുതൽ പൂർണ നിരോധനം
12:03 AM Sep 07, 2019 | Deepika.com