ബർലിൻ: കീടങ്ങൾക്കു ഹാനി വരുത്തുന്നത് മനുഷ്യർക്കും ഹാനികരമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഗ്ലൈഫോസേറ്റ് എന്ന കീടനാശിനി നിരോധിക്കാൻ ജർമൻ സർക്കാർ തീരുമാനിച്ചു.
കീടനാശിനി എന്ന നിലയിൽ ഏറെ ഫലപ്രദമായ ഗ്ലൈഫോസേറ്റ് ജർമനിയിൽ വളരെ പ്രചാരമുള്ളതാണ്. അതേസമയം, കാൻസറിനു കാരണമാകും എന്ന കണ്ടെത്തലിനെത്തുടർന്ന് ഇത് വിവാദ കേന്ദ്രവുമാണ്. ഇതിനു പുറമേ, പ്രാണികൾ വഴി നടക്കുന്ന പരാഗണങ്ങൾ ഈ കീടനാശിനി ഇല്ലാതാക്കുന്നു എന്നും, ഇത് ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്നും സർക്കാർ നിരീക്ഷിക്കുന്നു. പരാഗണം കുറയുന്നത് ഭക്ഷ്യധാന്യ ഉൽപാദനത്തെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഘട്ടംഘട്ടമായി പൂർണമായ നിരോധനം കൊണ്ടുവരാനുള്ള നീക്കത്തിലാണ്.
നിലവിൽ 2023 വരെ യൂറോപ്യൻ യൂണിയൻ ഗ്ലൈഫോസേറ്റിനു നൽകിയ അംഗീകാരത്തിനു കാലാവധിയുണ്ട്. അതിനു ശേഷമാണ് നിരോധനം നടപ്പാക്കുക.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഗ്ലൈഫോസേറ്റ് കീടനാശിനി നിരോധിക്കാൻ ജർമനി
11:12 PM Sep 05, 2019 | Deepika.com