കൊച്ചി : റഷ്യയിലെ ഇന്ത്യൻ എംബസിയിൽ കൗണ്‍സലറും, ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) ഫിനാൻസ് ഡയറക്ടറുമായിരുന്ന ജോയി ജോസഫ് കാവാലം ഐഎഎഎസ് (88) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രണ്ടിന് ചാക്കോ ഹോംസിൽ ആരംഭിച്ച് മൂന്നിന് ആലുവ മംഗലപ്പുഴ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: ചേർത്തല നെയ്യാരപ്പള്ളി നടയ്ക്കൽ പരേതയായ സെലിൻ. മക്കൾ: ജോസഫ് കാവാലം (യു.എസ്.എ), പരേതനായ ഐസക്, എലിസബത്ത് സാം (ദുബായ്).മരുമക്കൾ: ആനി, വാസന്തി, സാം മണിപ്പാടം (ഡയറക്ടർ, ഡിപി വേൾഡ് ദുബായ്).സഹോദരങ്ങൾ: എൽസമ്മ (തയ്യിൽ, മാഞ്ഞൂർ), ആന്റണി ജോസഫ് കാവാലം (റിട്ട. സീനിയർ മാനേജർ സിൻഡിക്കേറ്റ് ബാങ്ക്, കോട്ടയം), പരേതരായ ജോർജ് ജോസഫ് (ചങ്ങനാശേരി), മേരി ജോസഫ്, ജേക്കബ് ജോസഫ് (റിട്ട. ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ഇലക്ട്രിക്കൽസ് ലിമിറ്റഡ്, മുക്കം), സിസ്റ്റർ ആൽമ എസ് ഡി.
ചങ്ങനാശേരി കാവാലം പുത്തൻ പുരയിൽ പി.വി.ജോസഫിന്റെയും ഏലിയാമ്മയുടെയും മകനായി 1930 ഡിസംബർ 18നാണ് ജോയി ജോസഫ് കാവാലം ജനിച്ചത്. ചെന്നൈ ലയോള കോളജിൽനിന്നു രസതന്ത്രത്തിൽ ബിരുദം എടുത്തതിനുശേഷം ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിൽ ചേർന്നു. വിവിധ പദവികളിലെ സേവനത്തിനുശേഷം 1972ൽ റഷ്യയിലെ ഇന്ത്യൻ എംബസിയിൽ കൗണ്‍സലറായി.
ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ ദേശസാത്കരണവേളയിൽ അവയുടെ സാന്പത്തിക ഇടപാടുകളുടെ ചുമതല വഹിക്കാൻ നിയോഗിക്കപ്പെട്ടു. തുടർന്ന് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഫിനാൻസ് ഡയറക്ടറായി. സ്വകാര്യമേഖലയിൽ അശോക് ലെയ്ലൻഡിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചു. സഹോദരസ്ഥാപനമായ എന്നോർ ഫൗണ്ടറീസിന്റെ ചുമതലയും വഹിച്ചു.
78ാം വയസുവരെ സജീവ ഒൗദ്യോഗിക ചുമതലകൾ നിർവഹിച്ച ശേഷം 2008 മുതൽ എറണാകുളത്തു വിശ്രമജിവിതത്തിലായിരുന്നു.
ജോയി ജോസഫ് കാവാലം ഐഎഎഎസ് നിര്യാതനായി
11:09 PM Sep 05, 2019 | Deepika.com