റോം: ഡെമോക്രാറ്റിക് പാർട്ടിയുമായി ചേർന്ന് ഇറ്റലിയിൽ സർക്കാർ രൂപീകരിക്കാനുള്ള നിർദേശത്തിന് ഫൈവ് സ്റ്റാർ മൂവ്മെന്റ് അംഗങ്ങൾ ഭൂരിപക്ഷ അംഗീകാരം നൽകി. ഇടക്കാല തെരഞ്ഞെടുപ്പ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിരുദ്ധ ചേരികളിലുള്ള പാർട്ടികൾ സർക്കാർ രൂപീകരണത്തിന് ഒരുമിച്ചു നിൽക്കുന്നത്.
നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായിരുന്നെങ്കിലും പാർട്ടി അംഗങ്ങളുടെ അഭിപ്രായമറിഞ്ഞ ശേഷം മുന്നോട്ടു പോയാൽ മതിയെന്ന നിലപാടാണ് ഫൈവ് സ്റ്റാർ മൂവ്മെന്റ് സ്വീകരിച്ചത്. ഇതനുസരിച്ചു നടത്തിയ ഓണ്‍ലൈൻ വോട്ടെടുപ്പിൽ 80 ശതമാനം പേരും തീരുമാനത്തെ പിന്തുണയ്ക്കുകയാണു ചെയ്തതെന്ന് പാർട്ടി നേതാവ് ലൂയിജി ഡി മയോ അറിയിച്ചു.
ഇരുപതിന പരിപാടികളുടെ അടിസ്ഥാനത്തിലാണ് ഇരു പാർട്ടികളും ചേർന്ന് സർക്കാർ രൂപീകരിക്കുന്നത്. ഉടൻ തന്നെ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയ്ക്ക് മന്ത്രിമാരുടെ പട്ടിക സമർപ്പിക്കുമെന്നും ഡി മയോ.
ഇതോടെ ഇറ്റലിയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് തൽകാലം പരിഹാരമായിരിക്കുകയാണ്. ഒരു പാർട്ടിയുടെയും പിന്തുണയില്ലാത്ത നിയമകാര്യ പ്രൊഫസർ അന്‍േറാണിയോ കോണ്ടെ പ്രധാനമന്ത്രിയായി തുടരുകയും ചെയ്യും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഇറ്റലിയിൽ ഡെമോക്രാറ്റിക് പാർട്ടിയുമായുള്ള സഖ്യത്തിന് ഫൈവ് സ്റ്റാർ അംഗങ്ങളുടെ അംഗീകാരം
11:48 PM Sep 04, 2019 | Deepika.com