ന്യുഡൽഹി: എസ്എൻഡിപി യോഗം ന്യൂഡൽഹി ശാഖയുടെ നേതൃത്വത്തിൽ ദേശാഭിമാനി ടി.കെ. മാധവന്റെ 134-ാമത് ജന്മദിന അനുസ്മരണ സദസ് സംഘടിപ്പിച്ചു. പട്ടേൽ നഗർ-ഗുരുനാക്ക് നഗറിൽ 2251/6ബി -4 ൽ നടന്ന ചടങ്ങ് എ.ടി. സാബു ഉദ്ഘാടനം ചെയ്തു. കല്ലറ മനോജ് അധ്യക്ഷത വഹിച്ചു.
പാറ്റൂർ മധുസുദനൻ, ടി.കെ. മാധവൻ അനുസ്മരണ പ്രഭാഷണവും ഇന്ദു രഞ്ജിത്ത് ശ്രീമദ് സത്യവ്രത സ്വാമി അനുസ്മരണവും നടത്തി. ഓമന മധു, തുളസി ഭായി, സന്ധാബിജ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
പൗരാവകാശം, അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം, എട്ട് മണിക്കൂർ ജോലി തുടങ്ങിയ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിന് പുതിയ മാനങ്ങൾ നൽകിയ മഹത് വ്യക്തിത്വങ്ങളാണ് ടി.കെ. മാധവനും ശ്രീമദ് സത്യവ്രത സ്വാമികളെന്നും അനുസ്മരണ സദസ് വിലയിരുത്തി.
റിപ്പോർട്ട്: കല്ലറ മനോജ്