ന്യൂഡൽഹി: തിരുവോണത്തോടനുബന്ധിച്ചു പ്രവാസികൾക്കായി ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലൊരുക്കിയ പൂക്കള മത്സരത്തിൽ വസുന്ധര എൻക്ലേവ് ഒന്നാമതെത്തി. ആർകെ പുരം സെക്ടർ 4-ലെ ഡിഎംഎ. സാംസ്കാരിക സമുച്ചയത്തിലാണ് മാനുവേൽ മലബാർ ജൂവലേഴ്സിന്റെയും ഡൽഹി മലയാളി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ പൂക്കള മത്സരത്തിനുള്ള സൗകര്യമൊരുക്കിയത്.
ഡിഎംഎ. വൈസ് പ്രസിഡന്റ് സി. കേശവൻകുട്ടി മലബാർ മാനുവേലിന്റെ മാനുവേൽ മെഴുക്കനാൽ എന്നിവർ ഭദ്രദീപം കൊളുത്തി മത്സരം ഉദ്ഘാടനം ചെയ്തു. മത്സരത്തിനു ശേഷം നടന്ന സമ്മേളനത്തിൽ കേരള ഗവണ്‍വമെന്റ് സ്പെഷ്യൽ ഓഫീസർ ഡോ. എ സന്പത്ത്, നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ ഷാജിമോൻ, ഡിഎംഎ വൈസ് പ്രസിഡന്റ് വിനോദിനി ഹരിദാസ്, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡീഷണൽ ജനറൽ സെക്രട്ടറി കെ.പി. ഹരീന്ദ്രൻ ആചാരി, ട്രഷറർ സി.ബി. മോഹനൻ, ഇന്േറണൽ ഓഡിറ്റർ ആർ.ജി. കുറുപ്പ്, പൂക്കളം കണ്‍വീനർ പി.എൻ. ഷാജി, ഓണം ജനറൽ കണ്‍വീനർ കെ.ജെ. ടോണി, ജഡ്ജിമാരായ നവരംഗ് പാലക്കാടിന്റെ കണ്ണൻ പാലക്കാട്, അജിത് ജി. മണിയൻ, നൗഷാദ് എം.കെ. എന്നിവർ പ്രസംഗിച്ചു.
ഒന്നാം സമ്മാനമായി അനുകൂൽ മേനോൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും ഡിഎംഎ. ഫലകവും 15,000 രൂപയും ഡിഎംഎ. വസുന്ധരാ എണ്ക്ലേവിനു ലഭിക്കും. രണ്ടാം സമ്മാനമായി 10,000/ രൂപയും ഡിഎംഎ. ഫലകവും ഡിഎംഎ ആർ.കെ. പുരം ഏരിയാ കരസ്ഥമാക്കി. മൂന്നാം സമ്മാനമായി 7,500 രൂപയും ഡിഎംഎ ഫലകവും ഡിഎംഎ മയൂർ വിഹാർ ഫേസ് - 2 ഏരിയയും ഡിഎംഎ. ജനക്പുരി ഏരിയയും പങ്കിട്ടെടുത്തു. സമാശ്വാസ സമ്മാനമായി 2,000 രൂപ വീതം ഡിഎംഎ. ദിൽശാദ്കോളനി, ഡിഎംഎ. കരോൾ ബാഗ് - കണാട്ട് പ്ലേസ് ഏരിയാ, ഗസ്റ്റ്ഹൗസ് മയൂർ വിഹാർ ഫേസ് - 3, കൈരളി മുനിർക എന്നിവർ കരസ്ഥമാക്കി.
ഒന്നും രണ്ടും മൂന്നും സമ്മാനാർഹർക്ക് സെപ്റ്റംബർ 10 ചൊവ്വാഴ്ച വൈകുന്നേരം 5:30 മുതൽ സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന ’ഉത്രാടപ്പൂനിലാവ്’ എന്ന ഡിഎംഎയുടെ ഓണാഘോഷ പരിപാടിയിൽ സമ്മാനങ്ങൾ വിതരണവും ചെയ്യും.
റിപ്പോർട്ട്: പി.എൻ. ഷാജി