ന്യൂഡൽഹി: എസ്എൻഡിപി യോഗം ന്യൂഡൽഹി ശാഖയിൽ ഏരിയാ അടിസ്ഥാനമാക്കി കുടുംബയൂണിറ്റുകളുടെ രൂപീകരണത്തിന് തുടക്കമായി. ശ്രീനാരായണ ഗൂരുദേവ ജീവിതവുമായി ബന്ധമുള്ള പേരുകളാണ് ഓരോ യൂണിറ്റിനും നൽകുന്നത്. അംഗങ്ങൾക്കിടയിൽ ശ്രീനാരായണ ധർമ്മ, ദർശനങ്ങളുടെ പ്രചരണാർഥം മാസത്തിൽ രണ്ടുദിവസം യൂണിറ്റുകളിൽ ശ്രീനാരായണ പഠനക്ലാസുകൾ നടത്തും. കൂടാതെ സന്പാദ്യശീലം ഉണ്ടാക്കുന്നതിലേക്ക് "എന്റെ ഗുരുദേവനൊരു കാണിക്ക വഞ്ചിക" എന്ന പേരിൽ എല്ലാ കുടുംങ്ങളിലും സന്പാദ്യ കുടുക്കകൾ വിതരണം ചെയ്യും.
സന്പാദ്യ കുടുക്കകളുടെ വിതരണോദ്ഘാടനം കല്ലറ മനോജ് നിർവഹിച്ചു. മൗലാനാം ആസാദ് മെഡിക്കൽ ക്യാന്പ്സ്, നാരായണ വിഹാർ എന്നിവിടങ്ങളിൽ കുടുംബയൂണിറ്റുകൾ രൂപീകരിച്ചു.
റിപ്പോർട്ട്: മനോജ് കല്ലറ
സന്പാദ്യ കുടുക്കകളുടെ വിതരണോദ്ഘാടനം കല്ലറ മനോജ് നിർവഹിച്ചു. മൗലാനാം ആസാദ് മെഡിക്കൽ ക്യാന്പ്സ്, നാരായണ വിഹാർ എന്നിവിടങ്ങളിൽ കുടുംബയൂണിറ്റുകൾ രൂപീകരിച്ചു.
റിപ്പോർട്ട്: മനോജ് കല്ലറ