+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിയല്‍ എസ്റ്റേറ്റ്- എ റീലുക്ക് പ്രകാശനം ചെയ്തു

ന്യൂഡല്‍ഹി: സിഐഐ വിജ്ഞാന സഹകാരിയായ സിബിആര്‍ഇയുമായി ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് സംബന്ധിച്ച പ്രമുഖ കോണ്‍ഫറന്‍സായ "സിഐഐ സിബിആര്‍ഇ റിയല്‍റ്റി 2019' ന്‍റെ 25ാമത് എഡിഷനില്‍ "റിയല്‍ എസ്റ്റേറ്റ്എ റീലുക്ക്'
റിയല്‍ എസ്റ്റേറ്റ്- എ റീലുക്ക്  പ്രകാശനം ചെയ്തു
ന്യൂഡല്‍ഹി: സിഐഐ വിജ്ഞാന സഹകാരിയായ സിബിആര്‍ഇയുമായി ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് സംബന്ധിച്ച പ്രമുഖ കോണ്‍ഫറന്‍സായ "സിഐഐ സിബിആര്‍ഇ റിയല്‍റ്റി 2019' ന്‍റെ 25-ാമത് എഡിഷനില്‍ "റിയല്‍ എസ്റ്റേറ്റ്-എ റീലുക്ക്' എന്ന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.

പതിറ്റാണ്ടുകളായി പരമ്പരാഗത സമീപനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുതിയ ഡിമാന്‍ഡിന് വഴിയൊരുക്കിയവരെ കുറിച്ച് റിപ്പോര്‍ട്ട് വിശദമാക്കുന്നുണ്ട്. ലോകോത്തര വികസന ഭൂപടത്തില്‍ ഇന്ത്യയ്ക്കു സ്ഥാനം നേടികൊടുക്കുന്നതിനുവേണ്ട പ്രഗല്‍ഭരെ കണ്ടെത്തുന്നതിനും ആവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനുള്ള നയ സമീപനങ്ങളും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പൂരി പ്രകാശന കർമം നിർവഹിച്ചു. സിഐഐ റിയല്‍റ്റി ചെയര്‍മാന്‍ അന്‍ഷുമാന്‍ മാഗസിന്‍, സിഐഐ റിയാലിറ്റി കോ-ചെയര്‍മാന്‍ അനില്‍ സറഫും തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.