+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്‍റർനാഷണൽ എഡ്യൂക്കേഷൻ ഐക്കൺ അവാർഡുകൾ വിതരണം ചെയ്തു

വിദ്യാഭ്യാസരംഗത്തെ മഹത്തായ സംഭവനകൾക്കുള്ള അത്യുന്നത പുരസ്‌കാരമായ 'ഇന്‍റർനാഷണൽ എഡ്യൂക്കേഷൻ ഐക്കൺ 2019 'അവാർഡ് വെള്ളിയഞ്ചേരി ഹാർവസ്റ്റ് പബ്ലിക് സ്കൂൾ ചെയർമാൻ എം.ജെ. റെജി , പ്രിൻസിപ്പൽ ഡോ. വി.എ. അജയ് എന്
ഇന്‍റർനാഷണൽ എഡ്യൂക്കേഷൻ ഐക്കൺ അവാർഡുകൾ വിതരണം ചെയ്തു
വിദ്യാഭ്യാസരംഗത്തെ മഹത്തായ സംഭവനകൾക്കുള്ള അത്യുന്നത പുരസ്‌കാരമായ 'ഇന്‍റർനാഷണൽ എഡ്യൂക്കേഷൻ ഐക്കൺ 2019 'അവാർഡ് വെള്ളിയഞ്ചേരി ഹാർവസ്റ്റ് പബ്ലിക് സ്കൂൾ ചെയർമാൻ എം.ജെ. റെജി , പ്രിൻസിപ്പൽ ഡോ. വി.എ. അജയ് എന്നിവർക്ക് സമ്മാനിച്ചു.

ഡൽഹി താജ് വിവന്റായിൽ വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ പ്രമുഖർ പങ്കെടുത്ത രാജ്യാന്തര സമ്മേളനത്തിൽ ഇരുവരും അർജന്‍റീന അംബാസഡർ ഡാനിയേൽ ശുബുര യിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി.

വിദ്യാഭ്യാസ മേഖലയിൽ മൂല്യാധിഷ്ഠിതമായ നൂതനാശയങ്ങൾ നടപ്പാക്കി സാമൂഹ്യ പുനർ നിർമാണത്തിനു അർപ്പണ മനോഭാവത്തോടെ നൽകിയ സേവനങ്ങളും സംഭവനകളുമാണ് ഇവരെ അവാർഡിന് അർഹരാക്കിയത്. പൊതു വിദ്യാഭ്യാസ രംഗത്തും സാങ്കേതിക വിദ്യാഭ്യാസ രംഗത്തും രണ്ടു പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള എം.ജെ. റെജി ദി ഹാർവസ്റ്റ് പബ്ലിക് സ്‌കൂൾ, വെള്ളിയഞ്ചേരി യുടെ ചെയർമാനും ഇൻസ്പെയർ ഇന്‍റർനാഷണൽ എഡ്യൂക്കേഷൻ സ്ഥാപക ചെയർമാനും ട്രെയ്‌നറും കേന്ദ്ര ഗവ.സ്ഥാപനമായ സി-ഡാക് എറണാകുളം അംഗീകൃത കംപ്യൂട്ടർ പരിശീലന കേന്ദ്രത്തിന്‍റെ മാനേജിംഗ് ഡയറക്ടറുമാണ് .

ബെസ്റ്റ് പ്രിൻസിപ്പൽ അവാർഡ് ഡോ. എപിജെ അബ്ദുൾകലാം ഇൻസ്പെയറിംഗ് ടീച്ചർ അവാർഡ്, യങ്ങസ്റ്റ് പ്രിൻസിപ്പൽ അവാർഡ് എന്നീ അവാർഡുകൾ നേടിയ ഡോ. വി.എ. അജയ് നാനോ ടെക്നോളജിയിലും അപ്ലൈഡ് ഫിസിക്സിലും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ഇന്‍റർനാഷണൽ ട്രെയ്‌നറായ ഇദ്ദേഹം ഇൻസ്പെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടറുമാണ്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്