+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖത്തറിൽ ഷീല ടോമിയുടെ നോവൽ "വല്ലി' പ്രകാശനം ചെയ്തു

ദോഹ: എഴുത്തുകാരി ഷീല ടോമിയുടെ നോവൽ "വല്ലി" യുടെ ഖത്തറിലെ പ്രകാശനം സ്‌കിൽസ് ഡെവലപ്മെന്‍റ് സെന്‍ററിൽ നടന്നു. പ്രസിഡന്‍റ് എ. സുനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഖത്തർ സംസ്‌കൃതിയുടെ സാഹിത്യ വിചാരം നാലാം അധ്യ
ഖത്തറിൽ ഷീല ടോമിയുടെ നോവൽ
ദോഹ: എഴുത്തുകാരി ഷീല ടോമിയുടെ നോവൽ "വല്ലി" യുടെ ഖത്തറിലെ പ്രകാശനം സ്‌കിൽസ് ഡെവലപ്മെന്‍റ് സെന്‍ററിൽ നടന്നു. പ്രസിഡന്‍റ് എ. സുനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഖത്തർ സംസ്‌കൃതിയുടെ സാഹിത്യ വിചാരം നാലാം അധ്യായത്തിൽ എം കെ ആർ ഫൗണ്ടേഷൻ ചെയർമാൻ അച്ചു ഉള്ളാട്ടിൽ എഴുത്തുകാരി ഷീല ടോമിയുടെയും സംസ്‌കൃതി ഭാരവാഹികളുടെയും സാന്നിധ്യത്തിൽ സംസ്‌കൃതി ജനറൽ സെക്രട്ടറി പി. വിജയകുമാറിൽ നിന്നും പുസ്‌തകം ഏറ്റുവാങ്ങി.

ശ്രീനാഥ്‌ ശങ്കരൻകുട്ടി "വല്ലി" യെ സദസിനു പരിചയപ്പെടുത്തി . വയനാടിന്‍റെ ഉള്ളറകൾ തുറക്കുന്ന ഈ നോവൽ ഷീല ടോമിയുടെ ജീവിതത്തെ "വല്ലി'ക്കുമുന്നെയും ശേഷവുമുള്ള ഷീല ടോമിയായി രണ്ടായി പകുക്കുമെന്നു ശ്രീനാഥ്‌ അഭിയപ്രായപ്പെട്ടു.

ഡിസി ബുക്സ് ആണ് നോവൽ പ്രസിദ്ധീകരിക്കുന്നത്. എഴുത്തുകാരി സാറാ ജോസഫ് ആണ് ആമുഖം എഴിതിയിരിക്കുന്നത്. മുപ്പത്തിയേഴ് അധ്യായങ്ങളിലായി 383 പേജുകളിയായി പരന്നു കിടക്കുന്ന "വല്ലി' വായനയുടെ നവ്യാനുഭവമാണെന്ന് പകർന്നു നൽകുന്നതെന്ന് ആശംസ പ്രസംഗത്തിൽ വായനാനുഭവം പങ്കുവച്ചവർ അഭിപ്രായപ്പെട്ടു.

ഋഷി മാസ്റ്റർ , ദർശന രാജേഷ് , സ്മിത ആദർശ്, ഹർഷ മോഹൻ സജിൻ, രാജീവ് രാജേന്ദ്രൻ, വല്ലിയുടെ രചയിതാവ് ഷീല ടോമി , അച്ചു ഉള്ളാട്ടിൽ എന്നിവർ സംസാരിച്ചു . സംസ്‌കൃതി സെക്രട്ടറി ഷംസീർ അരികുളം സ്വാഗതവും വൈസ് പ്രസിഡന്‍റ് ഒമർ ബാനിഷ് നന്ദിയും പറഞ്ഞു .