+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബർഗൻ കൗണ്ടിയിൽ സാമൂഹ്യ സേവനത്തിനുള്ള അവാർഡിന്‍റെ തിളക്കവുമായി ഷിജോ പൗലോസ്

ന്യൂജേഴ്സി: നോർത്ത് അമേരിക്കയിലെ മലയാള ദൃശ്യമാധ്യമ രംഗത്ത് തന്‍റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഏഷ്യാനെറ്റ് കാമറമാനും പ്രൊഡക്ഷൻ കോഓർഡിനേറ്ററുമായ ഷിജോ പൗലോസ്, ഈ വർഷത്തെ ന്യൂജേഴ്സി ബർഗൻ കൗണ്ടിയിലെ മികച്ച
ബർഗൻ കൗണ്ടിയിൽ സാമൂഹ്യ സേവനത്തിനുള്ള അവാർഡിന്‍റെ തിളക്കവുമായി ഷിജോ പൗലോസ്
ന്യൂജേഴ്സി: നോർത്ത് അമേരിക്കയിലെ മലയാള ദൃശ്യമാധ്യമ രംഗത്ത് തന്‍റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഏഷ്യാനെറ്റ് കാമറമാനും പ്രൊഡക്ഷൻ കോഓർഡിനേറ്ററുമായ ഷിജോ പൗലോസ്, ഈ വർഷത്തെ ന്യൂജേഴ്സി ബർഗൻ കൗണ്ടിയിലെ മികച്ച സാമൂഹ്യ പ്രവർത്തനത്തിനുള്ള അവാർഡ് കരസ്ഥമാക്കി.

ഇന്ത്യാ നയതന്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ കൗണ്ടി ഭാരവാഹികളായ ബർഗൻ കൗണ്ടി എക്സക്യുട്ടീവ് ജെയിംസ് ജെ. റ്റെഡെസ്കോ, കൗണ്ടി ഷെരിഫ് ആന്‍റണി ക്യുറെറ്റോൺ, കൗണ്ടി ക്ലർക്ക് ജോൺ എസ്. ഹോഗൻ, ബർഗൻ കൗണ്ടി ബോർഡ് ഓഫ് ചോസൻ ഫ്രീ ഹോൾഡേഴ്സ് എന്നിവരിൽ നിന്നാണ് ഷിജോ അവാർഡ് സ്വീകരിച്ചത്.

എറണാകുളം ജില്ലയിലെ കൊറ്റമം സ്വദേശിയായ ഷിജോ. 2007-ൽ അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറി. കഴിഞ്ഞ പത്ത് വർഷത്തിലധികമായി മലയാള ദൃശ്യ മാധ്യമ രംഗത്ത് പ്രവർത്തിച്ചു വരികയാണ്. എംസിഎൻ ചാനലിലൂടെ പ്രവർത്തനം ആരംഭിച്ച്, പിന്നീട് ശാലോം ടിവിയിലും ഇപ്പോൾ ഏഷ്യാനെറ്റ് എച്ച്ഡി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകളിൽ പ്രൊഡക്ഷൻ കോഓർഡിനേറ്ററായി പ്രവർത്തിച്ചു വരുന്നു. എഷ്യാനെറ്റിലെ യുഎസ്. റൗണ്ടപ്പ്, 750-ൽ പരം എപ്പിസോഡുകൾ ഇതിനകം ചെയ്തു കഴിഞ്ഞു. ഏഷ്യാനെറ്റ് യുഎസ് ഓപ്പറേഷൻസ് മനേജർ മാത്യൂ വർഗീസ്, ഏഷ്യാനെറ്റ് യുഎസ് പ്രൊഡ്യൂസർ രാജു പള്ളത്ത്, ഏഷ്യാനെറ്റ് ന്യൂസ് എക്സക്യൂട്ടീവ് ന്യൂസ് എഡിറ്റർ ഡോ: കൃഷ്ണ കിഷോർ തുടങ്ങിയ പ്രമുഖർ ആശംസകൾ നേർന്നു.

സൗമ്യത കൈ മുതലായുള്ള ഷിജോ പൗലോസ്, ന്യൂജേഴ്സിയിലെ അറിയപ്പെടുന്ന കാമറാമാൻ ആണ്. യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം, കേരളാ മുഖ്യമന്ത്രി പണറായി വിജയന്‍റെ അമേരിക്കൻ സന്ദർശനം തുടങ്ങിയ പരിപാടികൾ ലൈവ് വീഡിയോയുടെ സഹായത്തോടെ തൽസമയ സംപ്രേഷണം ചെയ്യുവാൻ സാധിച്ചത് എന്നും അഭിമാനിക്കാവുന്ന കാര്യമാണെന്ന് ഷിജോ പറഞ്ഞു.

ഭാര്യ: ഷിജോ. മക്കൾ: മരിയ, മരീസ.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്