ന്യൂഡൽഹി: ന്യൂഡൽഹി സെൻ മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ഭവന പദ്ധതിയായ സ്നേഹ ദീപ്തി പ്രൊജക്ട് അഞ്ചാം ഭവനത്തിന് മല്ലപ്പള്ളിയിൽ ഓഗസ്റ്റ് 22ന് കത്തീഡ്രൽ വികാരി ഫാ. അജു എബ്രഹാം കല്ലിട്ടു. മല്ലപ്പള്ളി ബഥനി സെന്റ് ജോണ്‍സ് ഇടവക വികാരി ഫാ. ജിനു ചാക്കോ, കത്തീഡ്രൽ സൊസൈറ്റി കമ്മിറ്റി അംഗം ഷാജി ജേക്കബ് എന്നിവർ സംബന്ധിച്ചു. അനേകം വർഷങ്ങളായി വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഒരു വൃദ്ധ ദന്പതികളുടെ സ്വന്തമായി ഭവനം എന്ന് സ്വപ്നം ഏറ്റെടുത്തു ഡൽഹി കത്തീഡ്രൽ.
റിപ്പോർട്ട്: ജോജി വഴുവടി
റിപ്പോർട്ട്: ജോജി വഴുവടി