+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്‌ളോറിഡ - ജോര്‍ജിയ പാലം തകര്‍ന്നു വീണു; ഗതാഗതം സ്തംഭിച്ചു

ഫ്‌ളോറിഡ: ഫ്‌ളോറിഡ ജോര്‍ജിയ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഹച്ചിന്‍സണ്‍ ഫെറി റോഡിലുള്ള പാലം തകര്‍ന്നു വീണു ഗതാഗതം സ്തംഭിച്ചതായി ഡെക്കെട്ടര്‍ കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു.ക്വന്‍ച്ചിയില്‍ ഓഗസ്റ്റ്
ഫ്‌ളോറിഡ - ജോര്‍ജിയ പാലം തകര്‍ന്നു വീണു; ഗതാഗതം സ്തംഭിച്ചു
ഫ്‌ളോറിഡ: ഫ്‌ളോറിഡ - ജോര്‍ജിയ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഹച്ചിന്‍സണ്‍ ഫെറി റോഡിലുള്ള പാലം തകര്‍ന്നു വീണു ഗതാഗതം സ്തംഭിച്ചതായി ഡെക്കെട്ടര്‍ കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു.

ക്വന്‍ച്ചിയില്‍ ഓഗസ്റ്റ് 21-നു ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പാലത്തിലൂടെ സഞ്ചരിച്ചിരുന്ന രണ്ടു വാഹനങ്ങള്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു നിലത്തു പതിച്ചു. ഒരു കാറിന്റെ ഡ്രൈവറെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

പാലം തകര്‍ന്നതിനെ തുടര്‍ന്ന് വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു. പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി വലിയൊരു സംഘം സ്ഥലത്തെത്തിയതായി കൗണ്ടി ഫയര്‍ റെസ്‌ക്യൂ അധികൃതര്‍ അറിയിച്ചു.

ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങള്‍ റോഡില്‍ കിടക്കുന്ന തകര്‍ന്ന പാലത്തിന്റെ ഭാഗങ്ങള്‍ ഒഴിവാക്കി ജാഗ്രതയോടെ ഡ്രൈവ് ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. നേരം പുലരുന്നതിനു മുന്‍പ് അപകടം സംഭവിച്ചതിനാല്‍ കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെടാതെ രക്ഷപെടുകയായിരുന്നു എന്നും ഫയര്‍ റെസ്‌ക്യു അധികൃതര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി പി ചെറിയാന്‍