ന്യൂയോർക്ക്: റീജണിലുള്ള ഒന്‍പത് സംഘടനകളുടെ പ്രതിനിധികളേയും കൂട്ടി ഓഗസ്റ്റ് 18നു ഞായറാഴ്ച ക്വീൻസിലുള്ള രാജധാനി റെസ്റ്റോറന്റിൽ വച്ചു യോഗം കൂടി. റീജിയണൽ വൈസ് പ്രസിഡന്റ് കുഞ്ഞ് മാലിയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ജോസ് ഏബ്രഹാം പങ്കെടുത്തു. ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ സെക്രട്ടറി ജയിംസ് മാത്യു എല്ലാവരേയും സ്വാഗതം ചെയ്തു സംസാരിച്ചു.
ഫോമ സെക്രട്ടറിയായി 2020ൽ മത്സരിക്കുന്ന സ്റ്റാൻലി കളത്തിലിനും, ട്രഷററായി മത്സരിക്കുന്ന തോമസ് ടി. ഉമ്മനേയും വിജയിപ്പിക്കുന്നതിനായി റീജണ്‍ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും, എല്ലാ അസോസിയേഷനുകളുടേയും പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു.
കൂടാതെ ഈ സ്ഥാനങ്ങൾ ഒഴികെ മറ്റേത് സ്ഥാനങ്ങളിലേക്കും ആരെങ്കിലും മത്സരത്തിനു വന്നാൽ അവരേയും പിന്തുണയ്ക്കുന്നതിനും യോഗം തീരുമാനമെടുത്തു. 2020 മെയ് മാസം ആദ്യത്തെ ആഴ്ച റീജണൽ കണ്വൻഷൻ നടത്തുന്നതിനും തീരുമാനിച്ചു. യുവജനോത്സവം വിവിധ കലാപരിപാടികളോടെ നടത്തുന്നതിനു കണ്‍വീനർ സഖറിയാ കരുവേലിയെ ചുമതലപ്പെടുത്തി.
ജോസ് ഏബ്രഹാം 2020ലെ ക്രൂയിസ് കണ്‍വൻഷനെപ്പറ്റി വിശദമായി സംസാരിച്ചു. യോഗത്തിനു മുൻ ഫോമ സെക്രട്ടറി ഷാജി എഡ്വേർഡ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ചാക്കോ കോയിക്കലേത്ത്, ബെഞ്ചമിൻ ജോർജ്,. അഡ്വൈസറി കമ്മിറ്റി ചെയർമാൻ തോമസ് ടി. ഉമ്മൻ, ജുഡീഷ്യറി കമ്മിറ്റി സെക്രട്ടറി ഫിലിപ്പ് മഠത്തിൽ, ജോസ് ചുമ്മാർ, ജോർജ് തോമസ്, അജിത് ഏബ്രഹാം, ഡോ. ജേക്കബ് തോമസ്, സഖറിയാ കരുവേലി, ഡിൻസിൽ ജോർജ്, മാത്യു വർഗീസ്, ബേബി ജോസ്, ഇടുക്കുള ചാക്കോ, ഷാജി മാത്യു, സജി ഏബ്രഹാം, സണ്ണി കോന്നിയൂർ, വർഗീസ് ജോസഫ്, ജോയ്ക്കുട്ടി തോമസ്, വിജി ഏബ്രഹാം, മെർലിൻ ഏബ്രഹാം, ഇടുക്കുള ചാക്കോ, തോമസ് കോലടി, ജയ്സണ്‍ ജോസഫ് തുടങ്ങിയവർ ഒത്തൊരുമയുടെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം