ബർലിൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ജർമൻ ചാൻസലർ അംഗലാ മെർക്കലുമായി കൂടിക്കാണാൻ ബർലിനിലെത്തി. ബുധനാഴ്ച വൈകുന്നേരം ആറുമണിയ്ക്ക് ബർലിനിൽ എത്തിയ ബോറിസിനെ സൈനിക ബഹുമതികളോടെ മെർക്കൽ സ്വീകരിച്ചു. സ്വീകരണപരിപാടിയിൽ ദേശീയഗാനം ആലപിച്ചപ്പോഴും ഇരുവരും ഇരിയ്ക്കുകയായിരുന്നു. തുടർന്ന് ഇരുവരുംചാൻസലർ കാര്യാലയത്തിലെത്തിയാണ് ചർച്ച നടത്തുന്നത്.
ഐറിഷ് ബാക്ക്സ്റ്റോപ്പ് വ്യവസ്ഥ പിൻവലിക്കണമെന്ന ആവശ്യവുമായിട്ടാണ് ബോറിസ് ജോണ്‍സന്റെ വരവ്. യൂറോപ്യൻ യൂണിയനുമായുള്ള ഭിന്നതകൾ കുറയ്ക്കുന്നതിനു ചർച്ചകൾക്ക് തയാറാകുന്ന ബോറിസിന്റെ മുഖ്യപ്രശ്നം ബാക്ക്സ്റ്റോപ്പ് വ്യവസ്ഥയാണ്. ഐറിഷ് അതിർത്തിയിലൂടെ സഞ്ചാര സ്വാതന്ത്ര്യവും സ്വതന്ത്ര ചരക്കു നീക്കവും അനുവദിക്കുന്ന ബാക്ക്സ്റ്റോപ്പ് കരാർ ബ്രിട്ടീഷ് പാർലമെന്റ് മൂന്നുവട്ടം തള്ളിയതാണ്. ഇതിനെ യൂറോപ്യൻ യൂണിയൻ അനുകൂലിച്ചിരുന്നതിൽ നിന്നും പി·ാറണം എന്നു ആവർത്തിക്കാനാണ് അവസാന ശ്രമമെമെന്ന നിലയിൽ ജർമൻ,ഫ്രഞ്ച്,നേതാക്കളുമായുള്ള ജോണ്‍സന്റെ ഇപ്പോഴത്തെ കൂടിക്കാഴ്ച. ഇതുംപരാജയപ്പെട്ടാൽ ഭാവിയിൽ യാതൊരുവിധ ചർച്ചകളുമില്ലാതെ ഒക്ടോബർ31 ന് നോ ഡീൽ ബ്രക്സിറ്റ് നടപടിയുണ്ടാവുമെന്നും കരുതപ്പെടുന്നു.
അംഗല മെർക്കലുമായിട്ടുള്ള ഇന്നത്തെ ചർച്ചയ്ക്കുശേഷം നാളെ ഫ്രഞ്ച് പ്രസിഡന്റ്ഇമ്മാനുവേൽ മാക്രോണുമായും ബോറിസ് കൂടിക്കണ്ടു ചർച്ച നടത്തും.അതിർത്തി സംരക്ഷണത്തിനായി മെർക്കൽ നേരത്തെ ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കറുമായി ചർച്ചകൾ നടത്തി ജർമനിയുടെ പിന്തുണ അറിയിച്ചിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബോറിസ് ജോണ്സണ് ബർലിനിൽ
11:53 PM Aug 21, 2019 | Deepika.com