വഞ്ചിപ്പാട്ടുകളുടെ അകന്പടിയോടെ താളത്തിൽ വാക്കുകളെ തുഴകളാക്കി ആവേശം കോരിയെറിയുന്ന വാഗ്ധോരണിയുമായി മത്സരവള്ളങ്ങളുടെ കുതിപ്പിനൊപ്പം കരയെയും തടാകത്തെയും ഒരുപോലെ ഇളക്കിമറിച്ചു കമന്ററി നൽകി കഴിഞ്ഞ വർഷം അഭിനന്ദനങ്ങളുടെ പുഷ്പവൃഷ്ടിയേറ്റു വാങ്ങിയ യുകെ മലയാളികളുടെ പ്രിയങ്കരനായ ജോസഫ് ചേട്ടനൊപ്പം പ്രതിഭാധനരും പരിചയസന്പന്നരുമായ ഷൈമോൻ തോട്ടുങ്കൽ (യുകെ വാർത്ത എഡിറ്റർ), തോമസ് പോൾ (സ്റ്റോക്ക് ഓണ്‍ ട്രന്റ്), സാം തിരുവാതിലിൽ ( ഡർബി), ജോണ്സണ് കളപ്പുരയ്ക്കൽ (പ്രസ്റ്റണ്‍) എന്നിവരൊത്തു ചേരുന്പോൾ കാണികളെ ആവേശക്കൊടുമുടിയിലേയ്ക്ക് ഉയർത്തുന്ന വാഗ്ധോരണിയാവുമെന്നുള്ളതിന് സംശയമില്ല.
ജലരാജാക്ക·ാർ ഷെഫീൽഡ് മാൻവേഴ്സ് തടാകത്തിന്റെ കുഞ്ഞോളങ്ങളെ കീറിമുറിച്ച് മാരിവില്ല് തീർത്ത് പായുന്നത് യുക്മ സാംസ്ക്കാരികവേദി രക്ഷാധികാരി കൂടിയായ സി.എ ജോസഫ് എന്ന മുൻ അധ്യാപകൻ സാഹിത്യവും കഥകളും ഗ്രാമീണപദപ്രയോഗങ്ങളും നാടൻ ശൈലിയും ചരിത്രവും വഞ്ചിപ്പാട്ടുകളുമെല്ലാം ഇടകലർത്തി നൽകുന്ന തൽസമയ വിവരണം കാണികളെ പുന്നമടക്കായലിന്റെ അരികിലാണോ എന്നു തോന്നിപ്പിക്കും.
റണ്ണിംഗ് കമന്ററി ടീമിൽ ഇത്തവണ ഒന്നിനൊന്നിന് മികച്ച ആളുകളാണ് ഒത്തുചേരുന്നത്. നാട്ടിൽ ചെറുപ്പം മുതൽ പ്രസംഗ അനൗണ്‍സ്മെന്റ് വേദികളിൽ തിളങ്ങുന്ന താരങ്ങളും യു.കെയിലെ മലയാളി സമൂഹത്തിൽ ഏറെ അറിയപ്പെടുന്നവരുമായ കോട്ടയംകാരനായ ഷൈമോൻ തോട്ടുങ്കലും, കടുത്തുരുത്തിയിൽ നിന്നുള്ള യുക്മ സാംസ്കാരിക വേദിയുടെ കലാവിഭാഗം അംഗവുമായ തോമസ് പോളും, കോഴഞ്ചേരിയുടെ പ്രിയപ്പെട്ട സാം തിരുവാതിലിലും, കുട്ടനാട് സംഗമത്തിന്റെ അമരക്കാരിലൊരാളും നാട്ടിലെ നിരവധി വള്ളംകളികളിൽ കമന്‍േററ്ററായി തിളങ്ങിയിരുന്നതും പരിചയസന്പന്നനുമായ എടത്വ സ്വദേശി ജോണ്സണ് കളപ്പുരയ്ക്കലും കൂടി ഒത്തുചേരുന്പോൾ വ്യത്യസ്തമായ ശൈലികളും വേറിട്ട അവതരണരീതികളുമെല്ലാമായി കാണികളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലൈവ് കാണുന്നവരെയും ആവേശക്കൊടുമുടിയേറ്റുമെന്ന് തീർച്ചയാണ്.
ഓഗസ്റ്റ് 31 ന് മാൻവേഴ്സ് തടാകത്തിൽ വള്ളംകളി കാണാനെത്തുന്ന കാണികൾക്ക് ഒരു ദിവസം മുഴുവൻ സന്താഷിച്ചുല്ലസിക്കാൻ യുക്മ വേദിയൊരുക്കുകയാണ്. യുക്മ നാഷണൽ കമ്മിറ്റി ഏവരേയും വള്ളംകളി കാണുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
യുക്മ കേരളപൂരം 2019 വള്ളംകളിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരെ ബന്ധപ്പെടുക :
മനോജ് കുമാർ പിള്ള 07960357679
അലക്സ് വർഗ്ഗീസ് 07985641921
എബി സെബാസ്റ്റ്യൻ 07702862186
വള്ളംകളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
MANVERS LAKE,
STATION ROAD,
WATH UPON DEARNE,
ROTHERHAM,
SOUTH YORKSHIRE,
S63 7DG.