ന്യൂജേഴ്സി: ഒക്ടോബർ 10 മുതൽ 12 വരെ ന്യൂജേഴ്സിയിലെ ഹോട്ടലിൽ വച്ചു നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് അന്തർദേശീയ മാധ്യമ സമ്മേളനത്തിൽ രമ്യ ഹരിദാസ് എം.പി പങ്കെടുക്കുന്നു.
ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച യുവനേതാവാണ് രമ്യ ഹരിദാസ്. ജവഹർ ബാലവേദിയിലൂടെ കടന്ന് വന്ന് കഐസ്യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയശേഷം ഗാന്ധിയൻ സംഘടനയായ ഏകതാ പരിഷത്തിന്റെ മുഖ്യപ്രവർത്തകയായി. ഗാന്ധിയൻ ഡോ. പി.വി. രാജഗോപാലിന്റെ നേതൃത്വത്തിൽ ഏകതാ പരിഷത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ആദിവാസി ദളിത് സമരങ്ങളിൽ പങ്കെടുത്തു. നിലവിൽ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോഓർഡിനേറ്റർ ആണ്. 2015 ൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു. 2012 ജപ്പാനിൽ നടന്ന ലോകയുവജനസമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്.
രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ആറുവർഷംമുൻപ് ഡൽഹിയിൽ നടന്ന ടാലന്റ് ഹണ്ടിലൂടെ നേതൃനിരയിൽ കടന്ന് വന്നയാളാണ് രമ്യ . കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരിലെ പാലാട്ട് മീത്തൽ വീട്ടിൽ പി. ഹരിദാസന്റെയും മഹിള കോണ്‍ഗ്രസ് നേതാവ് രാധയുടെയും മകളാണ്. ജില്ല, സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള രമ്യ ഇടയ്ക്ക് നൃത്താധ്യാപികയായി ജോലി ചെയ്തിരുന്നു.
എട്ടാമത് ദേശീയ കോണ്‍ഫറൻസ് സർവകാല വിജയമാക്കാൻ മധു കൊട്ടാരക്കര (പ്രസിഡന്റ്), സുനിൽ തൈമറ്റം (സെക്രട്ടറി), സണ്ണി പൗലോസ് (ട്രഷറർ), ജയിംസ് വർഗീസ് (വൈസ് പ്രസിഡന്റ്), അനിൽ ആറ·ുള (ജോയിന്റ് സെക്രട്ടറി), ജീമോൻ ജോർജ്, (ജോയിന്റ് ട്രഷറർ), തുടങ്ങിയവരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവേശനം സൗജന്യമായ ഈ സമ്മേളനത്തിലേയ്ക്ക് വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘടനകളെയും സഹർഷം സ്വാഗതം ചെയ്യുന്നു.ഇന്ത്യാ പ്രസ്ക്ലബിന്റെ 8 ചാപ്റ്ററുകളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിൽ സർവസ്പർശിയായി പ്രവൃത്തിക്കുന്ന സാമുഹികസാംസ്കാരിക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
റിപ്പോർട്ട്: സുനിൽ തൈമറ്റം