ഹൂസ്റ്റണ്‍: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസറ്റണി(മാഗ്)ന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ ഏഴ് ശനിയാഴ്ച രാവിലെ 10.30ന് സ്റ്റഫോർഡിലുള്ള സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ചർച്ചിന്റെ (2411 5th tSreet Stafford,TX 77477) ഓഡിറ്റോറിയത്തിൽ വച്ച് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
ചെണ്ടമേളത്തിന്റെയും താലപ്പൊലിയേന്തിയ സുന്ദരിമാരുടെയും അകന്പടിയോടെ മാവേലി തന്പുരാൻ എഴുന്നെള്ളും. തുടർന്നു നടക്കുന്ന മെഗാ തിരുവാതിരയ്ക്കുശേഷം മാവേലി തന്പുരാൻ തിരുവോണ സന്ദേശം നൽകും.
ഓണാഘോഷത്തോടനുബന്ധിച്ച് പുലികളി, തിരുവാതിര, വടംവലി മത്സരം, നൃത്ത സംഗീത പരിപാടികൾ, മിമിക്രി, ലഘുനാടകങ്ങൾ കൂടാതെ വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. ഫാമിലി (നാലു പേർ) 40 ഡോളർ, സിംഗിൾ (15 ഡോളർ) എന്നീ ക്രമത്തിൽ ടിക്കറ്റുകൾ ലഭ്യമാണ്. ഈ ഓണാഘോഷം വൻ വിജയമാക്കി തീർക്കാൻ ഹൂസ്റ്റണിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും അസോസിയേഷൻ ഭാരവാഹികൾ സാദരം ക്ഷണിച്ചു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
മാർട്ടിൻ ജോണ്‍ (പ്രസിഡന്റ്) 9142605214
വിനോദ് വാസുദേവൻ (സെക്രട്ടറി) 8325286581
ഷിജു എബ്രഹാം 8329985873
റെനി കവലയിൽ 2813009777
ജീവൻ സൈമണ്‍ 7138858062
റിപ്പോർട്ട്: പ്രമോദ് റാന്നി