ഹാക്കൻസാക്ക്, ന്യുജേഴ്സി: സ്റ്റേറ്റിൽ ഇന്ത്യാക്കാർ ഏറ്റവും കൂടുതൽ താമസിക്കുന്ന ബെർഗൻ കൗണ്ടിയൂടെ ആഭിമുഖ്യത്തിൽ നടത്തിയ വർണാഭമായ ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷത്തിൽ വിദ്യാഭ്യാസ രംഗത്തെ സംഭാവനകൾക്കു പ്രഫ. സണ്ണി മാത്യൂസിനെയും സാമൂഹിക സേവനരംഗത്തെ സഭാവനകൾക്കും ഷിജോ പൗലോസിനെയും കൗണ്ടിയുടെ അവാർഡ് നൽകി ആദരിച്ചു.
കൗണ്ടി ആസ്ഥാനത്തിനു മുന്നിൽ ഒരുക്കിയ ടെന്റിൽ മലയളികളടക്കം വലിയൊരു സദസിനെ സാക്ഷി നിർത്തി കൗണ്ടി എക്സിക്യൂട്ടിവ് ജയിംസ് ടെഡെസ്കോ അവാർഡുകൾ സമ്മാനിച്ചു. മറ്റ് അവാർഡ് ജേതാക്കൾ: സാമൂഹിക സേവനം: സുനീത ദേവൻ; മെഡിക്കൽ രംഗം: ഡോ. ജാഫർ എ. റാസ, ഡോ. മ്രുദുല ശുക്ല. സാംസ്കാരിക രംഗം: സുനിത കപൂർ; ശാസ്ത്ര സാങ്കേതിക രംഗത്തെ സംഭാവന: സുരിന്ദർ ചദ്ദ.
ഷെറീഫ്സ് ഡിപ്പാർട്ട്മെന്റിലെ പോലീസിന്റെ കളർ ഗാർഡൊടു കൂടി ആരംഭിച്ച സമേളനത്തിൽ ഓഫീസർ ലിറ്റി തോമസ് പ്ലെഡ്ജ് ഓഫ് അലിജിയൻസ് ചൊല്ലി. മാവായിലെ ഹിന്ദു സമാജ് ക്ഷേതത്തിലെ പൂജാരി സുരു സൂര്യകാന്ത് ശുക്ല ദീപം തെളിയിക്കുകയും പ്രാർഥന നടത്തുകയും ചെയ്തു. കൗണ്ടി എക്സിക്യൂട്ടിവ് ടെഡെസകോ ഇന്ത്യൻ പതാക ഉയർത്തി.
ടെനാഫ്ലൈ ടൗണ്‍ കൗണ്സിൽമാൻ വേണു മേനോൻ ലോകത്തിനു ഇന്ത്യ നൽകിയ സംഭാവനകളും ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര പുരോഗതികളും വിവരിച്ചു.
ബെർഗൻഫെൽഡിലെ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ചിലെ റവ. പ്രകാശ് ജേക്കബ് ജോണ്‍ അനുഗ്രഹ പ്രാർഥന നടത്തി.
ബിന്ധ്യ പ്രസാദിന്റെ നേതൃത്വത്തിലൂള്ള മയൂര സ്കൂൾ ഓഫ് ആർട്ട്സ്, മ്യുസിക്ക് സുനിതാ അക്കാഡമി ഓഫ് മ്യൂസിക്ക്, മാവാ ഹിന്ദു സമാജ് ടെന്പിൾ എന്നിവ നൃത്തവും ഗാനങ്ങളും അവതരിപ്പിച്ചു.
ടി.എസ്. ചാക്കോ, സജിമോൻ ആന്റണി, ജോയി ചാക്കപ്പൻ, സുനിൽ്രൈ ടസ്റ്റാർ, പോൾ കറുകപ്പള്ളീൽ, എൽദോ പോൾ, ദേവസി പാലാട്ടി തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.
പ്രൊഫ. സണ്ണി മാത്യൂസിനും ഷിജോ പൗലോസിനും തികച്ചും അർഹമായ അംഗീകാരമാണ് കൗണ്ടിയിൽ നിന്നു ലഭിച്ചത്.
1970 മുതൽ 27 വർഷം കോട്ടയം സി.എം.എസ്. കോളജിൽ ഇംഗ്ലീഷ് പ്രഫസറായിരുന്ന സണ്ണി മാത്യുസ് മല്ലപ്പള്ളി സ്വദേശിയാണ്. ന്യൂ മിൽഫോർഡിൽ താമസം. ഭാര്യ: സൂസൻ അധ്യാപിക. മക്കൾ: സ്മിത, സ്നേഹ, സൗമ്യ
മദ്രാസ് ക്രിസ്ത്യൻ കോളേജ്, തിരുവല്ല മാർത്തോമ്മ കോളേജ്, എസ് ബി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭാസം. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയിൽ നിന്നു ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ ബിരുദവും നേടി. മർത്തോമ്മാ കോളജിൽ പഠിക്കുന്പോൾ കോളജ് യൂണിയൻ സെക്രട്ടറിയായിരുന്നു.അഞ്ച് വർഷം നൈജീരിയൻ സർക്കാരിലും സേവനമനുഷ്ടിച്ചു
സ്റ്റുഡന്റ് യൂണിയൻ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. എഫക്ടിവ് കമ്യൂണിക്കേഷൻപരിശീലകനായിരുന്നു. 19921993 ൽ സിഎംഎസ് കോളേജിന്റെ 175ാം വാർഷികത്തിന്റെയും ബെഞ്ചമിൻ ബെയ്ലി ബൈസെന്റനറി ആഘോഷങ്ങളുടെയും കണ്‍വീനറായി സേവനമനുഷ്ഠിച്ചു.ജോർജ്ജ് സുദർശൻ സെന്റർ ഫോർ ഫിസിക്സ് & കന്പ്യൂട്ടർ സയൻസിലെ സ്റ്റാഫിലും പ്രവർത്തിച്ചു.
1997 ൽ യുഎസിലെത്തിയ ശേഷം ന്യുവാർക്ക് ഹൗസിംഗ് അതോറിറ്റിയുടെ മാനേജ്മെന്റ് സ്പെഷ്യലിസ്റ്റായി പ്രവർത്തിച്ചു. പസായിക് കമ്മ്യൂണിറ്റി കോളേജിലെ അഡ്ജംക്ട് പ്രൊഫസറും പാറ്റേഴ്സണിൽ ഹൈസ്കൂൾ ഇംഗ്ലീഷ് ടീച്ചറുമാണ്.
നാട്ടിൽ വൈസ് മെൻസ് ക്ലബിൽ സജീവമായിരുന്നു. സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയന്റെ ലഫ്ടനനറ്റ് റീജിയണൽ ഡയറക്ടറായി പ്രവർത്തിച്ചു. വേൾഡ് മലയാളി കൗണ്‍സിലിന്റെ അമേരിക്ക റീജിയൻ ചെയർമാനായും ബെഗൻ കൗണ്ടി ക്രിസ്ത്യൻ ഫെല്ലോഷിപ്പ് പ്രസിഡന്റായും പ്രവർത്തിച്ചു.
പെന്റകൊസ്റ്റൽ കോണ്‍ഫറൻസിന്റെ നാഷനൽ സെക്രട്ടറി (2005) ആയിരുന്നു. ഇപ്പോൾ ബെർഗൻ കൗണ്ടിയിലെ ഏഷ്യൻ അമേരിക്കൻ അഡ്വൈസറി കമ്മിറ്റി അംഗം. അമേരിക്കയിൽ ദൃശ്യവാർത്താ മാധ്യമ രംഗത്തിനു മികച്ച സംഭാവനകൾ നൽകിയ പ്രൊഡ്യൂസറും കാമറാമാനുമാണ് ഷിജോ പൗലോസ്.
ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ വെല്ലുവിളികളും നേട്ടങ്ങളും മാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുന്നതിൽ ഷിജൊ മികച്ച നേതൃത്വം നൽകി.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനങ്ങൾ; കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തിന്റെ തത്സമയ കവറേജ്; വാഷിംഗ്ടണ്‍ ഡിസിയിൽ നിന്നുള്ള പ്രസിഡൻഷ്യൽ ഉദ്ഘാടനത്തിന്റെ തത്സമയ കവറേജ് എന്നിവയെല്ലാം ശ്രദ്ധേയമായ നേട്ടങ്ങളാണ്.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സാങ്കേതിക മികവിനുള്ള അവാർഡ് നേടിയിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ അംഗീകൃത മീഡിയ പ്രൊഫഷണലാണ്. ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റിന്റെ അക്രഡിറ്റേഷനുമുണ്ട്. ഭാര്യ: ബിൻസി ആർ.എൻ.. മക്കൾ: മരിയ, മരിസ(വിദ്യാർഥികൾ).
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം