ലണ്ടൻ: കരാറില്ലാതെയാണ് ബ്രെക്സിറ്റ് നടപ്പാകുന്നതെങ്കിൽ സ്വതന്ത്ര സഞ്ചാരത്തിന് യൂറോപ്യൻ യൂണിയനിലുള്ള നിയമത്തിൽ നിന്ന് ബ്രിട്ടനും ബ്രിട്ടീഷ് പൗരൻമാരും ഉടനടി പുറത്താകുമെന്ന് ബ്രിട്ടീഷ് സർക്കാർ.
ഒക്ടോബർ 31 ആണ് നിലവിൽ ബ്രെക്സിറ്റ് പൂർത്തിയാക്കാൻ നിശ്ചയിച്ചിരിക്കുന്ന തീയതി. കരാറില്ലാതെ ആ ദിവസം ബ്രെക്സിറ്റ് നടപ്പായാൽ നവംബർ ഒന്നു മുതൽ യുകെയിലെ യൂറോപ്യൻ യൂണിയൻ പൗരൻമാർക്ക് മറ്റു വിദേശ രാജ്യങ്ങളിൽനിന്നുള്ളവരുടെ പരിഗണന മാത്രമേ ലഭിക്കൂ.
കരാറിന്റെ കാര്യത്തിൽ സമവായമായില്ലെങ്കിൽ 2021 വരെ ബ്രെക്സിറ്റ് നീട്ടി വയ്ക്കാമെന്ന മുൻ പ്രധാനമന്ത്ര തെരേസ മേയ് ധാരണയിലെത്തിയിരുന്നതാണ.് എന്നാൽ, പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് എടുത്തു കളഞ്ഞ പ്രധാന വ്യവസ്ഥകളിലൊന്ന് ഇതാണ്. കരാർ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പാക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കരാറില്ലെങ്കിൽ ബ്രെക്സിറ്റോടെ അതിർത്തികൾ അടയും
11:34 PM Aug 20, 2019 | Deepika.com