മനാമ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഐസിഎഫ് സംഘടിപ്പിച്ച ദേശ രക്ഷാ സംഗമം ശ്രദ്ധേയമായി. പൗരന്റെയും രാജ്യത്തിന്റെയും പുരോഗമനപരമായ മുന്നേറ്റങ്ങൾക്ക് പ്രാധാന്യം നൽകാതെ വർഗീയമായ ചേരിതിരിവുകൾ ഉണ്ടായേക്കാവുന്ന തരത്തിൽ നിയമനിർമ്മാണം നടത്തി, ഭാരതത്തിന്റെ നാനാത്വത്തിൽ ഏകത്വമെന്ന മഹനീയ പൈതൃകത്തിനു വെല്ലുവിളിയായി ഭരണകൂടം മാറുന്പോൾ ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള രക്തരഹിത വിപ്ലവങ്ങളെ മാതൃകയാക്കി, മതേതര ജനാധിപത്യ വിശ്വാസികളുടെ ഐക്യപ്പെടലുകൾ സൃഷ്ടിച്ചെടുക്കേണ്ടതുണ്ടെന്ന് ദേശ രക്ഷാ സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
മനാമ സുന്നി സെന്ററിൽ ഐ.സിഎഫ് നാഷനൽ പ്രസിഡന്റ് സൈനുദ്ധീൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി രാജീവ് വെള്ളിക്കോത്ത് (4ുാ ന്യൂസ് )ഉത്ഘാടനം ചെയ്തു. ബിനു കുന്നന്താനം(ഒ.ഐ.സി.സി), സിറാജ് പള്ളിക്കര (മീഡിയ വണ്‍)അഡ്വ. എം.സി അബ്ദുൽ കരീം (ഐ.സി.എഫ്), അബ്ദുറഹീം സഖാഫി വരവൂർ(ആർ.എസ്.സി) തുടങ്ങിയവർ സംസാരിച്ചു. റഫീഖ് മാസ്റ്റർ നരിപ്പറ്റ സ്വാഗതവും അഷ്റഫ് ഇഞ്ചിക്കൽ നന്ദിയും പറഞ്ഞു.