മനാമ: ഇന്ത്യൻ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ബഹറിൻ എസ്കെഎസ്എസ്എഫ് സംഘടിപ്പിച്ച സ്വാതന്ത്രദിന സംഗമം ത്രിവർണാലങ്കാരങ്ങൾ കൊണ്ടും വിഷയ വിഭവങ്ങൾ കൊണ്ടും ശ്രദ്ധേയമായി.
സ്വാതന്ത്രദിനത്തോടനുബന്ധിച്ച് എസ്കെഎസ്എസ്എഫ് കേന്ദ്ര കമ്മറ്റി ഇന്ത്യക്കകത്തും പുറത്തുമായി സംഘടിപ്പിച്ച ഫ്രീഡം സ്ക്വയർ പരിപാടികൾക്ക് ഐക്യദാർഢ്യമായാണ് ബഹറിൻ എന്ന പേരിൽ സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചത്.
മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ബഹറിൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.സ്വരാജ്യ സ്നേഹം മുസ് ലിമിന് വിശ്വാസത്തിന്റെ ഭാഗമാണ്. ഏതൊരാളും ജനിച്ചു വളർന്ന മണ്ണിന് പവിത്രതയുണ്ടെന്ന് തിരുവചനം പഠിപ്പിക്കുന്നുണ്ട്. അത് ഉൾക്കൊണ്ടവരാണ് ഇന്ത്യൻ മുസ്ലിംകളുമെന്നതിനാൽ സ്വരാജ്യ സ്നേഹം മുസ്ലിമിന്റെ രക്തത്തിൽ അലിഞ്ഞുചേർന്നതാണെന്നും തങ്ങൾ ഹദീസ് വചനങ്ങൾ ഉദ്ധരിച്ച് ഉദ്ബോധിപ്പിച്ചു.
എസ്കെഎസ്എസ്എഫ് ബഹറിൻ ട്രഷറർ സജീർ പന്തക്കൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
രാഷ്ട്രത്തിന്റെ പുരോഗതിയിൽ പൂർവ്വികർ കാണിച്ച വഴിയിൽ ഞങ്ങളുമുണ്ടാവുമെന്നും രാജ്യത്തിന്റെ വിധ്വംസക ശക്തികളെ എതിർത്ത് തോൽപിക്കുമെന്നും പ്രവർത്തകർ കൈകൾ മുന്നോട്ടു നിവർത്തി പ്രതിജ്ഞ പുതുക്കി.
എസ്കെഎസ്എസ്എഫ് ബഹറിൻ പ്രസിഡന്റ് റബീഅ് ഫൈസി അന്പലക്കടവ് സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. ചടങ്ങിൽ സമസ്ത ബഹ്റൈൻ കോഡിനേറ്റർ അശ്റഫ് അൻവരി ചേലക്കര അധ്യക്ഷത വഹിച്ചു. സമസ്ത ബഹ്റൈൻ ആക്ടിംഗ് സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, കെ എൻ എസ് മൗലവി തിരുവന്പാടി റെയ്ഞ്ച് പ്രസിഡന്റ് ഹംസ അൻവരി മോളൂർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.