മനാമ : ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതയായി നാം ഉൽഘോഷിക്കുന്ന ജനാധിപത്യത്തിനും മതനിരപേക്ഷതക്കും അവ സംരക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടവർ തന്നെ പരിക്കേൽപിച്ചു കൊണ്ടിരിക്കുന്ന കാലത്ത് അവ സംരക്ഷിക്കാൻ ജനാധിപത്യ വിശ്വാസികൾ ഐക്യപ്പെടണം. ഇന്ത്യയുടെ 73 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ വെൽഫയർ അസോസിയേഷൻ സംഘടിപ്പിച്ച "സ്വാതന്ത്ര്യദിന ചിന്തകൾ' ചർച്ചാ സദസിൽ പങ്കെടുത്തവരാണ് ഈ അഭിപ്രായം പങ്കുവച്ചത്.
മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യനെ വേർതിരിക്കുന്ന കാലത്ത് വൈവിദ്ധ്യങ്ങളുടെ നാടായ ഇന്ത്യ ലോകത്തിന് സ്വാതന്ത്ര്യത്തിന്റെ ശരിയായ രൂപം കാട്ടിക്കൊടുക്കണം. ലോക രാജ്യങ്ങളിൽനിന്ന് ഇന്ത്യയെ വിഭിന്നമാക്കുന്ന ഏറ്റവും വലിയ സവിശേഷത അതിന്റെ മഹത്തായ മതേതര ബഹുസ്വരതയുടെയും ജനാധിപത്യ സംസ്കാരത്തെിൻറയും പാരന്പര്യമാണ്. ആ പാരന്പര്യം നിലനിർത്താൻ എല്ലാ ഇന്ത്യക്കാരും ബാധ്യസ്ഥരാണെന്ന് സംഗമം വിലയിരുത്തി.
ബദറുദ്ദീൻ പൂവാർ വിഷയാവതരണം നടത്തി. കേരളത്തിലെ പ്രളയ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാജ്ഞലികൾ അർപ്പിച്ച സംഗമത്തിൽ സാമൂഹിക പ്രവർത്തകരായ രാജൻ പയ്യോളി, നിസാർ കൊല്ലം, ജാസിർ വടകര (യൂത്ത് ഇന്ത്യ), വിനു ക്രിസ്റ്റി (എഎപി), ബിനു കുന്നന്താനം (ഇന്ത്യൻ ഓവർസീസ് കോണ്ഗ്രസ്), സഈദ് റമദാൻ (ഫ്രന്റ്സ് ബഹ്റൈൻ) എന്നിവർ സംസാരിച്ചു. സോഷ്യൽ വെൽഫയർ അസോസിയേഷൻ പ്രസിഡൻറ് സലീം എടത്തല അധ്യക്ഷതയും ജനറൽ സെക്രട്ടറി മുഹമ്മദ് ഏറിയാട് സ്വാഗതവും ആശംസിച്ചു. കെ.കെ.മുനീർ സമാപനം നിർവഹിച്ചു. പ്രളയ ദുരിതം പേറുന്നവർക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് രാജീവ് നാവായിക്കുളം കവിതാലാപനം നടത്തി.