കുവൈത്ത് സിറ്റി : വാക്ക് വളാഞ്ചേരി ജീവനി പെയിൻ ആൻഡ് പാലിയേറ്റീവിന് ഓക്സിജൻ കോണ്‍സെന്റേറ്റർ കൈമാറി. കുവൈത്തിലെ വളാഞ്ചേരിക്കാരുടെ കൂട്ടായ്മയായ വാക്ക് പ്രമുഖ ജീവ കാരുണ്യ സംഘമായ കനിവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
വാക്ക് വൈസ് പ്രസിഡൻറ് ബേബി നൗഷാദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കോട്ടക്കൽ നിയോജക മണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇരുന്പിളിയം പഞ്ചായത്ത് പ്രസിഡൻറ് റജുല നൗഷാദ്, ജീവനി സെക്രട്ടറി സൈതാലിക്കുട്ടി ഹാജി, എം.ഐ.പി പ്രതിനിധി വിപി സ്വാലിഹ്, കനിവ് വെസ്റ്റ് മേഖലാ വൈസ് പ്രസിഡന്റ് ഫസലുൽ ഹഖ് എന്നിവർ ആശംസകൾ നേർന്നു . ഓക്സിജൻ കോണ്സെന്േററ്റർ എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾക്കും വാക്ക് പ്രവർത്തകന്റെ വീട് നിർമ്മാണ ഫണ്ട് ജീവനി സെക്രട്ടറി സൈദാലിക്കുട്ടി ഹാജിക്കും കൈമാറിക്കൊണ്ട് ഇരുന്പിളിയം പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് നിർവഹിച്ചു. ചാരിറ്റി കണ്‍വീനർ ബാസിത് പാലാറ സ്വാഗതവും ജനറൽസെക്രട്ടറി ഫാരിസ് കല്ലൻ നന്ദിയും പ്രകാശിപ്പിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ