കഴിഞ്ഞ ശനിയാഴ്ച കവൻട്രിയിൽ ചേർന്ന അഡ്ഹോക് കമ്മറ്റി മീറ്റിഗിൽ വീഡിയോ കോണ്‍ഫറൻസിംഗിലൂടെ മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ്, രജിസ്ട്രാർ സേതുമാധവൻ എം, ജലിൻ മലയാളം മിഷൻ അഡ്ഹോക് കമ്മറ്റിയംഗം ശ്രീജിത്ത് ശ്രീധരൻ എന്നിവർ കേരളത്തിലെ മലയാളം മിഷൻ ഓഫീസിൽ നിന്നും മറ്റു അഡ് ഹോക് കമ്മറ്റിയംഗങ്ങൾ ചീഫ് കോഓർഡിനേറ്റർ മുരളീ വെട്ടത്തിന്റെ നേതൃത്വത്തിൽ യുകെയിൽ നിന്നും പങ്കെടുത്തു.
നവോത്ഥാന മൂല്യങ്ങളെ മുറുകെ പിടിച്ചു കൊണ്ട് ആധുനീക അക്കാദമിക് രീതിയിൽ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിൽ മലയാളം മിഷൻ വഹിക്കുന്ന പങ്ക് പ്രഫ. സുജ സൂസൻ ജോർജ് എടുത്ത് പറഞ്ഞു. യു കെയിലെ മലയാളം മിഷന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ അവലോകനം ചെയ്തതോടൊപ്പം മേഖലാ തലത്തിൽ പ്രവർത്തനം ശക്തമാക്കുവാൻ ആഹ്വാനം ചെയ്തു. അതിനായി ഇപ്പോൾ യു കെ ചാപ്റ്ററിനെ യുകെ സൗത്ത്, യുകെ മിഡ്ലാൻഡ്സ്, യുകെ നോർതേണ്‍ അയർലൻഡ്, യുകെ സ്കോട്ട്ലാൻഡ് & നോർത്ത് ഈസ്റ്റ്, യുകെ നോർത്ത്, യുകെ യോർക്ക് ഷയർ എന്നീ ആറു മേഖലകളാക്കി തിരിക്കുന്നതിനും പിന്നീട് ആവശ്യമെങ്കിൽ പുതിയ മേഖലകൾ ഉണ്ടാക്കുന്നതിനും നിലവിലുള്ള മേഖലകൾക്ക് മേഖലാ കോ ഓർഡിനേറ്റർമാരെ എത്രയും പെട്ടന്ന് നിയമിക്കുന്നതിനും അവർ യുകെ ചാപ്റ്ററിൽ നിന്നുള്ളവരല്ലെങ്കിൽ അവരെ യു കെ ചാപ്റ്ററിൽ ഉൾപെടുത്തുന്നതിനും തീരുമാനിച്ചു.
മലയാളം മിഷന്റെ മൂല്യനിർണയമായ പഠനോത്സവത്തിന്റെ മാർഗനിർദ്ദേശം മിഷൻ രജിസ്ട്രാർ സേതുമാധവൻ നൽകി. ഇപ്പോൾ നിലവിലുള്ള സ്കൂളുകളിലെ കുറഞ്ഞത് നൂറു കുട്ടികൾക്ക് അടുത്ത ആറു മാസത്തിനുള്ളിൽ ’കണിക്കൊന്ന’ കോഴ്സിൽ മൂല്യനിർണയം നടത്തി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിന് എല്ലാ സഹായവും രജിസ്ട്രാർ വാഗ്ദാനം ചെയ്തു.
മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച അഡ് ഹോക് കമ്മറ്റി പിരിച്ചു വിടുന്നതിനും പുതിയ ഭാരവാഹികളായി മുരളി വെട്ടത്ത് പ്രസിഡന്റ്, ഡോ. സീനാ പ്രവീണ്‍ വൈസ് പ്രസിഡന്റ്, ഏബ്രഹാം കര്യൻ സെക്രട്ടറി, സിഎ ജോസഫ് , സ്വപ്ന പ്രവീണ്‍ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും ബേസിൽ ജോണ്‍, ജനേഷ് സി.എൻ, ജയപ്രകാശ് എസ്എസ് , ശ്രീജിത്ത് ശ്രീധരൻ, ഇന്ദുലാൽ സോമൻ, സുജു ജോസഫ് എന്നിവർ കമ്മറ്റി അംഗങ്ങളുമായുള്ള ഭരണ സമിതിയെയാണ് പുതിയതായി തെരഞ്ഞെടുത്തത് .
മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ കീഴിൽ നിരവധി സ്കൂളുകൾ ആരംഭിക്കുന്നതിനും, വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും അഡ്ഹോക് കമ്മറ്റിക്ക് കഴിഞ്ഞിരുന്നുവെങ്കിലും , വിദ്യാർത്ഥികളുടെ മൂല്യ നിർണയമായ പഠനോത്സവവും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നതിന് കഴിഞ്ഞില്ല എന്നത് ഒരു പോരായ്മയായി വിലയിരുത്തുകയുണ്ടായി. നടത്തിയ പ്രവർത്തനങ്ങൾ യഥാ സമയം മലയാളം മിഷൻ കേരളാ ഓഫീസിനെ അറിയിക്കുന്നതിനും മാധ്യമങ്ങളിലൂടെ ജനങ്ങളിൽ എത്തിക്കുന്നതിൽ ഉണ്ടായ വീഴ്ച പരിഹരിക്കുന്നതിനുമായി സെക്രട്ടറി ശ്രീ ഏബ്രഹാം കുര്യനെയും ജോയിന്റ് സെക്രട്ടറി ശ്രീ സി എ ജോസഫിനെയും കമ്മറ്റി ചുമതലപ്പെടുത്തി.
തെരഞ്ഞെടുത്ത ഭരണസമിതിക്ക് പുറമേ ഇന്ദു ലാൽ സോമനെ ജനറൽ കണ്‍വീനറായും, ജയപ്രകാശ് എസ്.എസിന്റെ നേതൃത്വത്തിൽ ഒരു വിദഗ്ദ്ധ സമിതിയും സുരേഷ് മണന്പൂരിന്റെ നേതൃത്വത്തിൽ ഒരു ഉപദേശക സമിതിയും രൂപീകരിക്കുവാനുമുള്ള നിർദ്ദേശവും മലയാളം മിഷൻ നൽകുകയുണ്ടായി.ിൃശ2019മൗഴ19ാമഹമ്യമഹാ.ഷുഴ