കലിഫോർണിയ: മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് കടത്തി കൊണ്ടുവന്ന നാലു ടണ്ണോളം കഞ്ചാവ് കലിഫോർണിയ അതിർത്തിയിൽ സംരക്ഷണസേന പിടികൂടി. പച്ചമുളക് നിറച്ച കാർഗോയിൽ 300 പായ്ക്കറ്റുകളായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 2.3 മില്യണ്‍ ഡോളർ വിലമതിക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു.
ഓഗസ്റ്റ് 15 വ്യാഴാഴ്ചയായിരുന്നു ഈ വൻ വേട്ട നടത്തിയതെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രേട്ടക്ഷൻ അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
സാൻഡിയാഗോയിൽ ആദ്യം നടത്തിയ പരിശോധനയിൽ പച്ചമുളക് മാത്രമാണ് കണ്ടെത്തിയത്. തുടർന്നു നടത്തിയ വിശദ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. മെക്സിക്കൻ പൗരനായ 37ക്കാരൻ ഡ്രൈവറാണ് ട്രക്ക് ഓടിച്ചിരുന്നത്.
മയക്കുമരുന്നിന്േറയും കഞ്ചാവിന്േറയും പറുദീസയായി അറിയപ്പെടുന്ന മെക്സിക്കോയിൽ നിന്നും കൊണ്ടുവന്ന ഇത്രയും കഞ്ചാവ് അമേരിക്കൻ സമൂഹത്തിൽ വിതരണം ചെയ്യുന്നതിനു മുന്‍പ് പിടികൂടിയത് വൻ നേട്ടമാണെന്ന് പോർട്ട് ഡയറക്ടർ റോസ ഹെർണാണ്ടസ് പറഞ്ഞു.അന്താരാഷ്ട്ര മയക്കുമരുന്ന് ലോക്കിക്ക് വൻ സാന്പത്തിക ലാഭമുണ്ടാക്കാൻ കഴിയുകമായിരുന്ന ഈ കള്ളക്കടത്ത് തടയാൻ കഴിഞ്ഞതിന് അതിർത്തി സംരക്ഷണസേനയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
റിപ്പോർട്ട്: പി.പി. ചെറിയാൻ