ന്യൂജേഴ്സി: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ പത്താമത് കണ്വൻഷന് മേളക്കൊഴുപ്പേകാൻ പല്ലാവൂർ സംഘവും, കലാമണ്ഡലം ശിവദാസും എത്തും. വാദ്യലോകത്തെ പല്ലാവൂർ ശൈലിയുടെ ഇളമുറക്കാരൻ പല്ലാവൂർ ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓഗസ്റ്റ്് 30 മുതൽ സെപ്റ്റംബർ 2 വരെ ന്യുജേഴ്സിയിലെ ചെറിഹിൽ ക്രൗണ്‍ പ്ലാസ ഹോട്ടലിൽ നടക്കുന്ന കണ്‍വൻഷനിൽ പഞ്ചാരി മേളവുമായി എത്തുക.
പല്ലാവൂർ ത്രയത്തിലെ മണിയൻ മാരാരുടെ മകനായ ശ്രീധരൻ രാജ്യത്തിനകത്തും പുറത്തും നിരവധി തവണ പഞ്ചവാദ്യം അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖ പൂരങ്ങൾക്കും വേലകൾക്കും പ്രമാണിയായ പഞ്ചവാദ്യലോകത്തെ ഈ യുവതാരത്തിന്റെ മേളപ്പെരുക്കം കണ്‍വൻഷന്റെ ശോഭ കൂട്ടും. ശ്രീധരന്റെ ഇളയ സഹോദരൻ ശ്രീകുമാറും, ചെണ്ടമേളത്തിലെ പ്രധാനി കലാമണ്ഡലംശിവദാസും സംഘത്തിലുണ്ടാകും. മനോജ് കുളങ്ങാട്ട്, പല്ലശന ശ്രീജിത്ത് മാരാർ, രെജിത്ത് മാരാർ, രാജേഷ് നായർ, രാജേഷ് കുട്ടി എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.
റിപ്പോർട്ട്: ശ്രീകുമാർ പി.