അറ്റ്ലാന്റാ: കഴിഞ്ഞ വ്യാഴാഴ്ച റോഡ് അപകടത്തിൽ മരണപ്പെട്ട ക്രിസ്റ്റഫർ മന്നാകുളത്തിന്റെ പൊതുദർശനവും സംസ്കാര ശുശ്രൂഷയും ഓഗസ്റ്റ് 20 ചൊവ്വാഴ്ച വൈകുന്നേരം ആറു മുതൽ ഒൻപതു വരെ അറ്റ്ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയിൽ വച്ചു നടത്തപ്പെടും. ബുധനാഴ്ച രാവിലെ പത്തു മുതൽ സംസ്കാര ചടങ്ങുകൾ ഏതെൻസിലുള്ള സെന്റ് ജോസഫ് കാതോലിക്ക പള്ളിയിൽ നടക്കും.
ജോർജിയായിലെ ഏതെൻസിൽ സ്ഥിരതാമസമാക്കിയ കോട്ടയം കുറുമുള്ളൂർ മന്നാകുളത്തിൽ ടോമി ഷീലാമ്മ ദന്പതികളുടെ രണ്ടാത്തെ മകനാണ് ക്രിസ്റ്റഫർ കുരിയൻ (22). ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഫൈനൽ ഇയർ പഠിക്കുകയായിരുന്നു ക്രിസ്റ്റഫർ. ക്രിസ്റ്റിൻ, ക്രിസ്റ്റീന, ചാൾസ് എന്നിവർ സഹോദരങ്ങളാണ്.
റിപ്പോർട്ട്: തോമസ് കല്ലടാന്തിയിൽ