+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തളിരുകൾ 2019 ന് തുടക്കമായി

കുവൈറ്റ് : സെന്‍റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ സെന്‍റ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മലയാളം ക്ലാസുകൾക്ക് "തളിരുകൾ 2019' തുടക്കമായി. ഓഗസ്റ്റ് 29 വ
തളിരുകൾ 2019 ന് തുടക്കമായി
കുവൈറ്റ് : സെന്‍റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ സെന്‍റ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മലയാളം ക്ലാസുകൾക്ക് "തളിരുകൾ 2019' തുടക്കമായി.

ഓഗസ്റ്റ് 29 വരെ അബാസിയയിലെ സെന്‍റ് സ്റ്റീഫൻസ് ഹാളിൽ വൈകിട്ട് 6 മുതൽ 7.30 വരെയാണ് ക്ലാസുകൾ. എട്ടു വയസു മുതലുള്ള കുഞ്ഞുങ്ങൾക്കായി അക്ഷരക്കളരി, ചിത്രശാല, ചിത്ര ജാലകം, അക്ഷരക്കൂട്ട് എന്നിവ ഉൾപ്പെടുത്തിയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു.

വികാരി ഫാ: ജോൺ ജേക്കബ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകർത്താവുമായ പി.സി. ഹരീഷ് ഉദ്ഘാടനം നിർവഹിച്ചു. അമ്മയെയും പ്രകൃതിയെയും മാതൃഭാഷയെയും മറന്നതാണ് ഇന്നത്തെ പ്രകൃതി ക്ഷോഭങ്ങളുടെ മൂല കാരണം എന്ന് അദ്ദേഹം ഓർമിപ്പിച്ചു. മാതൃഭാഷയുടെ മരണത്തോടെ ഒരു സംസ്കാരത്തിന്‍റെ മരണമണിയാണ് മുഴങ്ങുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഫാ. ജോൺ ജേക്കബ് പറഞ്ഞു. ഇടവക ട്രസ്റ്റി സന്തോഷ് മാത്യു, സെക്രട്ടറി ജോർജ് പാപ്പച്ചൻ, വർഗീസ് ജോസഫ്, സുബി ജോർജ്, സോജി വർഗീസ്, അലക്സ് പോളചിറക്കൽ, ബിജോ ഡാനിയൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ