+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്തിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ്‌ നിര്യാതനായി. മലപ്പുറം പൊന്നാനി ബിയ്യം സ്വദേശി റയൽ മരക്കാർ വീട്ടിൽ ഷാജ്‌ മോൻ (49) ആണു മരിച്ചത്‌. ഇന്നു പുലർച്ചെ താമസ സ്ഥലത്തുവച്ച് നെഞ്ചു വേദ
കുവൈത്തിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു
കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ്‌ നിര്യാതനായി. മലപ്പുറം പൊന്നാനി ബിയ്യം സ്വദേശി റയൽ മരക്കാർ വീട്ടിൽ ഷാജ്‌ മോൻ (49) ആണു മരിച്ചത്‌. ഇന്നു പുലർച്ചെ താമസ സ്ഥലത്തുവച്ച് നെഞ്ചു വേദന ഉണ്ടായതിനെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ഫർവാനിയയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു പരേതൻ. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ കെ.കെ.എം.എ.മാഗ്നറ്റ്‌ ടീം മുഖേനെ നടന്നു വരുന്നു.

ഭാര്യ ശക്കീല. മക്കൾ.റിയാസ്‌ , ഷൻഫിയ , അഫ്രീദ്‌ .

റിപ്പോർട്ട്: സലിം കോട്ടയിൽ