+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രളയ ദുരന്തത്തിനിരയായവർക്ക് സാരഥി കുവൈറ്റിന്‍റെ കൈത്താങ്ങ്

കുവൈത്ത്: കേരളത്തിലെ പ്രളയദുരന്തത്തിൽ അകപ്പെട്ട കണ്ണൂർ, കോഴിക്കോട്, മലപ്പുറം മേഖലയിലെ ദുരിതബാധിതർക്ക് രണ്ട് ലക്ഷം രൂപയുടെ അടിയന്തര സഹായവുമായി സാരഥി കുവൈറ്റ്. വൈസ് പ്രസിഡന്‍റ് വിനോദ് കുമാറിന്‍റെ
പ്രളയ ദുരന്തത്തിനിരയായവർക്ക്  സാരഥി കുവൈറ്റിന്‍റെ  കൈത്താങ്ങ്
കുവൈത്ത്: കേരളത്തിലെ പ്രളയദുരന്തത്തിൽ അകപ്പെട്ട കണ്ണൂർ, കോഴിക്കോട്, മലപ്പുറം മേഖലയിലെ ദുരിതബാധിതർക്ക് രണ്ട് ലക്ഷം രൂപയുടെ അടിയന്തര സഹായവുമായി സാരഥി കുവൈറ്റ്.

വൈസ് പ്രസിഡന്‍റ് വിനോദ് കുമാറിന്‍റെ അധ്യക്ഷതയിൽ മംഗഫ് ഇന്ദ്രപ്രസ്ഥ ഹാളിൽ നടന്ന അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്‍റേതാണ് തീരുമാനം.

കിടക്ക, പുതപ്പുകൾ,ബക്കറ്റ്,പായ, വസ്ത്രങ്ങൾ, പാത്രങ്ങൾ , ടൂത്ത്പേസ്റ്റ്, ബ്രഷ്, സോപ്പ് എന്നിവയാണ് ആദ്യഘട്ടത്തിൽ സാരഥി എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ വിതരണം ചെയ്യുക.

സാരഥി ട്രഷറർ ബിജു സി.വി. സ്വാഗതം ആശംസിച്ച യോഗത്തിൽ , സാരഥി ട്രസ്റ്റ് വൈസ് ചെയര്മാന് സജീവ് നാരായണൻ, ട്രഷറർ രജീഷ് മുല്ലക്കൽ, വനിതാവേദി ചെയർപേഴ്സൺ ബിന്ദു സജീവ്, സാരഥീയം കൺവീനർ .വിനീഷ് വിശ്വം, ചതയം കൺവീനർ സുരേഷ്ബാബു, ഗുരുകുലം ചീഫ് കോർഡിനേറ്റർ മനു മോഹൻ, സെക്രട്ടറിമാരായ എം.പി. ബിജു , രമേശ് ചന്ദ്രൻ എന്നിവർക്കൊപ്പം സാരഥിയുടെ വിവിധ പ്രാദേശിക സമിതികളുടെ അംഗങ്ങളും പങ്കെടുത്തു.

പ്രളയ ദുരിതബാധിതരെ സഹായിക്കാൻ പ്രവാസ സമൂഹം ഒറ്റകെട്ടായി മുന്നിട്ടിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ