+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രളയാനന്തര വയനാടിന് കൈത്താങ്ങായി കുവൈത്ത് വയനാട് അസോസിയേഷൻ രംഗത്ത്

കുവൈത്ത്: പ്രളയം ഒരിക്കൽ കൂടെ നാശം വിതച്ച വയനാട് ജില്ലയെ സഹായിക്കാനായി ജില്ലയുടെ അവശ്യ മേഖലകളിൽ വോളന്‍റിയർമാരെ രംഗത്ത് ഇറക്കിയതായി കുവൈത്ത് വയനാട് അസോസിയേഷൻ പ്രസിഡന്‍റ് മുബാറക്ക് കാമ്പ്രത്ത് അറിയിച്ച
പ്രളയാനന്തര വയനാടിന് കൈത്താങ്ങായി കുവൈത്ത് വയനാട് അസോസിയേഷൻ രംഗത്ത്
കുവൈത്ത്: പ്രളയം ഒരിക്കൽ കൂടെ നാശം വിതച്ച വയനാട് ജില്ലയെ സഹായിക്കാനായി ജില്ലയുടെ അവശ്യ മേഖലകളിൽ വോളന്‍റിയർമാരെ രംഗത്ത് ഇറക്കിയതായി കുവൈത്ത് വയനാട് അസോസിയേഷൻ പ്രസിഡന്‍റ് മുബാറക്ക് കാമ്പ്രത്ത് അറിയിച്ചു. ജില്ലയിലെ നിലവിലെ ദുരന്തസാഹചര്യം വിലയിരുത്താൻ വേണ്ടി കുവൈത്ത് വയനാട് അസോസിയേഷന്‍റെ യോഗം ഓഗസ്റ്റ് 16 -നു (വെള്ളി) വൈകുന്നേരം 4 മുതൽ 7 വരെ അബാസിയ പോപ്പിൻസ് ഹാളിൽ ചേരും.

കെഡബ്ല്യുഎ യുടെ മുൻഭാരവാഹികൾ ആയ റോയ് മാത്യു , റെജി ചിറയത്ത്, ജോമോൻ ജോളി എന്നിവർ അടങ്ങിയ സംഘം നിത്യേന വയനാട്ടിലെ വിവിധ പ്രളയബാധിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദർശിക്കുകയും സഹായസാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ വർഷം പ്രളയാനന്തരം 150 ഓളം പ്രളയബാധിത കുടുംബങ്ങൾക്ക് വീട്ടുപകരണങ്ങളും ആവശ്യവസ്തുക്കളും സംഘടന വിതരണം ചെയ്തിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തി ഈ വർഷവും അർഹതപ്പെട്ടവർക്ക് സഹായം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

നിലവിൽ വയനാടിന്‍റെ വിവിധ മേഖലകളിൽ ഭക്ഷണസാധനങ്ങളും ക്ലീനിംഗ് ചെയ്യാനുള്ള മെറ്റീരിയൽസും സന്നദ്ധ പ്രവർത്തകർക്ക് ഭാരവാഹികൾ വിതരണം ചെയ്യുന്നുണ്ട്. വിവിധ ജില്ലാ അസോസിയേഷനുകളും സന്നദ്ധ സംഘടനകളും വ്യക്തികളും നൽകുന്ന സഹായങ്ങൾ നന്ദിയോടെ സ്മരിക്കുന്നതായ് ഭാരവാഹികൾ അറിയിച്ചു.

യോഗത്തിൽ കുവൈത്ത് വയനാട് അസോസിയേഷന്‍റെ നിലവിലെ അംഗങ്ങളും കുവൈത്തിൽ ഉള്ള എല്ലാ വയനാട്ടുകാരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. പുതുതായി അംഗത്വം എടുക്കാനും പുതുക്കാനും അവസരം ഉണ്ടായിരിക്കും. അംഗത്വം എടുക്കാൻ പാസ്പോർട്ട് കോപ്പി, സിവിൽ ഐഡി കോപ്പി , പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരേണ്ടതാണ്. വിവിധ ഏരിയകളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക് : 55782773, 66387619, 90091976.

റിപ്പോർട്ട്: സലിം കോട്ടയിൽ