+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം അസോസിയേഷന്‍റെ നേതൃത്വത്തിൽ വീടു നിർമിച്ചു നൽകി

ഫിലഡൽഫിയ: കോട്ടയം അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ കോട്ടയത്തിനടുത്ത് ചമ്പക്കരയിൽ പുതിയ ഭവനം നിർമിച്ചു നൽകി. അസോസിയേഷൻ അമേരിക്കയിലും കേരളത്തിലും ഇതിനോടകം തന്നെ നിരവധി ചാരിറ്റി പ്രവർത്തനങ്ങള്‍ നടത്തിയിട്ടുണ
കോട്ടയം അസോസിയേഷന്‍റെ  നേതൃത്വത്തിൽ വീടു നിർമിച്ചു നൽകി
ഫിലഡൽഫിയ: കോട്ടയം അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ കോട്ടയത്തിനടുത്ത് ചമ്പക്കരയിൽ പുതിയ ഭവനം നിർമിച്ചു നൽകി. അസോസിയേഷൻ അമേരിക്കയിലും കേരളത്തിലും ഇതിനോടകം തന്നെ നിരവധി ചാരിറ്റി പ്രവർത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. രണ്ടു പതിറ്റാണ്ടായി അശരണർക്കും ആലംബഹീനർക്കുമായി നിലകൊള്ളുന്ന കോട്ടയം അസോസിയേഷന്റെ നേതൃത്വത്തിൽ നിർമിച്ചു വരുന്ന ഭവനങ്ങളിൽ ഒന്നാണ് ഇപ്പോൾ നൽകിയത്.

താക്കോൽ ദാനത്തിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പ്രസിഡന്‍റ് ജോബി ജോർജ് അധ്യക്ഷത വഹിച്ചു. എം. ജയരാജ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ താക്കോൽ ദാനം നിർവഹിച്ചു. കറുകച്ചാൽ പഞ്ചായത്ത് പ്രസിഡന്‍റ് ബിജു കുമാർ , വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. പി. ബാലഗോപാലൻ നായർ , കറുകച്ചാൽ പഞ്ചായത്ത് അംഗം മാത്യു ജോൺ, ജില്ലാ പഞ്ചായത്ത് അംഗം അജിത് മുതിരമല , സഹകരണ ബാങ്ക് മുൻ സംസ്ഥാന പ്രസിഡന്‍റ് കുര്യൻ ജോയി എന്നിവരും ചാരിറ്റി കോഓർഡിനേറ്റർ ജീമോൻ ജോർജ്, അസോസിയേഷൻ കേരള കോഓർഡിനേറ്റർ ഇട്ടികുഞ്ഞ് ഏബ്രഹാം , ജോബ് പ്ലാത്താനം, ജേക്കബ് മാത്യു തുടങ്ങിയവർ സംസാരിച്ചു. നെടുംകുന്നം ഗ്രാമപഞ്ചായത്ത് അംഗം ജോ ജോസഫ് സ്വാഗതം ആശംസിച്ചു. ‌എംസിയായും ഭവന പദ്ധതിയുടെ മുഖ്യചാലക ശക്തിയായി മനു പാമ്പാടി പ്രവർത്തിച്ചു. ജേക്കബ് മാത്യു ഇരുമേട നന്ദി പറഞ്ഞു. ഏബ്രഹാം ജോസഫ്, കുര്യാക്കസ് ഏബ്രഹാം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

കോട്ടയം അസോസിയേഷൻ ഈ വർഷം മറ്റു നിരവധി ജനകീയ ചാരിറ്റി പദ്ധതികൾക്ക് രൂപം കൊടുത്തു വരുന്നു. സാറാ ഐപ്പ് (വിമൻസ് ഫോറം, കോഓർഡിനേറ്റർ) നേതൃത്വത്തിലുള്ള വിമൻസ് ഫോറം ചാരിറ്റി പ്രവർത്തനങ്ങൾക്ക് നിർലോഭമായ സഹകരണം ചെയ്യുന്നു. അസോസിയേഷന്‍റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് സഹായം നൽകി വരുന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

ജോസഫ് മാണി, സാജൻ വർഗീസ്, ജോൺ പി. വർക്കി, ജയിംസ് അന്ത്രയോസ്, കുര്യൻ രാജൻ, സാബു ജേക്കബ്, ബെന്നി കൊട്ടാരത്തിൽ, ജോഷി കുര്യാക്കോസ്, ജോൺ മാത്യു, മാത്യു ഐപ്പ്, സണ്ണി കിഴക്കേമുറി, സാബു പാമ്പാടി, രാജു കുരുവിള, വർക്കി പൈലോ, സെറിൻ കുരുവിള, ജേക്കബ് തോമസ്, വർഗീസ് വർഗീസ്, മാത്യു പാറക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കോട്ടയം അസോസിയേഷനിൽ പ്രവർത്തിച്ചു വരുന്നത്.

വിവരങ്ങൾക്ക്: www.kottayamassociation.org