+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രെസ്റ്റ് കാൻസർ സ്‌ക്രീനിംഗ് ക്യാമ്പ്

ഇന്തോ അമേരിക്കൻ അറബ് കോൺഫഡറേഷൻ കൗൺസിൽ ബ്രെസ്റ്റ് കാൻസർ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചുഇന്തോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ, അഡ്മിൻസ് ഓഫ് ഹബ് കുവൈറ്റുമായി ചേർന്ന് ഇന്ത്യൻ ഡോക്ടേഴ്സ
ബ്രെസ്റ്റ് കാൻസർ സ്‌ക്രീനിംഗ് ക്യാമ്പ്
ഇന്തോ അമേരിക്കൻ അറബ് കോൺഫഡറേഷൻ കൗൺസിൽ- ബ്രെസ്റ്റ് കാൻസർ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

ഇന്തോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ, അഡ്മിൻസ് ഓഫ് ഹബ് കുവൈറ്റുമായി ചേർന്ന് ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന്‍റെ സഹകരണത്തോടെ ബ്രെസ്റ്റ് കാൻസർ സ്‌ക്രീനിംഗും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

ഡ്യു ഡ്രോപ്സ് പ്യുവർ വാട്ടർ സിസ്റ്റംസ് മുഖ്യ പ്രായോജകരായി സംഘടിപ്പിച്ച പരിപാടി ലോക കേരളസഭാംഗവും ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡന്‍റുമായ ബാബു ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അഡ്മിൻസ് ഓഫ് ഹബ്ബ് കുവൈറ്റ് ചെയർ പേഴ്സൺ ശ്രീമതി മീര അലക്സ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി ഇന്ത്യന്‍ ഡോക്ടര്‍സ് ഫോറത്തിനെ പ്രതിനിധീകരിച്ച് കുവൈറ്റ് കാന്‍സര്‍ കണ്‍ട്രോള്‍ സെന്ററിലെ ഡോക്ടര്‍ സുസോവന സുജിത് നായര്‍ പങ്കെടുത്ത് ക്ലാസ്സെടുക്കുകയും സ്ക്രീനിംഗ് ക്യാമ്പിന് നേതൃത്വം നൽകുകയും ചെയ്തു.

സാമൂഹ്യപ്രവര്‍ത്തക ഷൈനി ഫ്രാങ്ക് മെഡിക്കല്‍ ക്യാമ്പ് കോർഡിനേറ്ററായിരുന്ന ചടങ്ങിൽ ഡ്യു ഡ്രോപ്സ് പ്യുവർ വാട്ടർ സിസ്റ്റംസ് എം.ഡി, ബത്തർ സി .എസ്, ഇൻഡോ അറബ് കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി, ജീവ്സ് എരിഞ്ചേരി, ശ്രീമതി ഷാജിത. അക്ബർ കുളത്തൂപ്പുഴ-അഡ്മിൻസ് ഓഫ് ഹബ്ബ് കുവൈറ്റ്, ഫുൽജിൻ- നന്മ കുവൈറ്റ് എന്നിവർ ആശംസകൾ നേർന്നു.ഡോക്ടര്‍ സുസോവന സുജിത് നായര്‍ & മെഡിക്കല്‍ ടീം,ഡ്യു ഡ്രോപ്സ് പ്യുവർ വാട്ടർ സിസ്റ്റംസ് എം.ഡി, ബത്തർ സി .എസ് എന്നിവരെ മൊമെന്റോ നല്‍കി ആദരിച്ചു.വിവിധ സംഘടനകളിൽ നിന്നുള്ള നിരവധി വനിതകൾ ക്യാമ്പിൽ പങ്കെടുത്തു. ഹംസാജി, ഹുസൈൻ എന്നിവർ ക്യാമ്പ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോട്ട് : സലിം കോട്ടയിൽ